കെ വി യു പി എസ് പാങ്ങോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ എസ് ഒ അംഗീകാരം

ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്

ബെസ്റ്റ് സ്ക്കൂൾ അവാർഡ്

പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ഫലകവും എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.

വനമിത്ര അവാർഡ്

2016-17 സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡിന് അർഹമാകാൻ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂൾ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാർഡ്. ഒരു സമ്പുർണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂൾ.

ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016

നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ് ലി സ്ക്കൂൾ അവാർഡിന് ഈ സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്.

പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ്

വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജ സംരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.

ഇപ്പോൾ 2018-19 ലെ തമിഴ്നാട്- കേരള ഇൻറർ സംസ്ഥാന അവാർഡിനും ഈ വിദ്യാലയം അർഹമായി.