കെ എസ് യു പി എസ് തൊട്ടിപ്പാൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ തൊട്ടിപ്പാൾ വില്ലേജിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കര്ഷകസമാജം അപ്പർ പ്രൈമറി സ്കൂൾ .1930 -1940 കളിൽ പറപ്പൂക്കര പഞ്ചായത്തിലും തൊട്ടിപ്പാൾ പ്രദേശത്തും ഇന്നുള്ള പരിതഃസ്ഥിതിയും കാലാവസ്ഥയും ആയിരുന്നില്ല .കോന്തിപുലം റോഡ് ,മുളങ്ങു റോഡ് ,മാഞ്ഞാൻകുഴി പാലാം ,ചെറുവാൾ റോഡ് ,പറപ്പൂക്കര റോഡ് ,കരുവന്നൂർ റോഡ് ,കണക്കൻ കടവ് പാലം എന്നിവ ഉണ്ടായിരുന്നില്ല .തൊട്ടിപ്പാൾ -കുറുമാലി ബണ്ട് അന്ന് ഗതാഗത യോഗ്യമായിരുന്നില്ല .മുളങ്ങു ,പള്ളം ഭാഗങ്ങളിൽ ഇന്നുള്ള ഗതാഗത സൗകര്യം അന്ന് ഉണ്ടായിരുന്നില്ല .

വർഷകാലത്തു പ്രാദേശങ്ങളിൽ ശക്തമായ മലവെള്ളപൊക്കം ഉണ്ടാകും .അപ്പോൾ വിദ്യാർത്ഥികൾക്ക് വഞ്ചി മാത്രം ആയിരുന്നു ആശ്രയം .കുട്ടികൾ അത് മൂലം അനുഭവിക്കേണ്ടിവന്ന യാതനകൾ ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക പ്രതിബദ്ധരായ നാട്ടിലെ കർഷകരും വിദ്യാ സമ്പന്നരും ഒത്തു ചേർന്നപ്പോൾ 30 -5 -1938 ഇൽ കർഷക സമാജം സ്കൂൾ പ്രവർത്തനമാരംഭിച്ചു .സ്‌കൂൾ ആരംഭിക്കുമ്പോൾ കെട്ടിടത്തിന്റെ പണി തീർന്നിരുന്നില്ല.സ്‌കൂൾ പടി പടിയായി ഉയർന്ന് 24 ക്ലാസുകൾ വരെ എത്തി .ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് പുറമെ LKG ,UKG  ക്ലാസ്സുകൾ ഉൾപ്പെടെ 187 വിദ്യാർത്ഥികളും 9 അധ്യാപകരും 1 അധ്യാപകേതര ജാവനക്കാരനും ഉണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം