കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/എന്റെ ഗ്രാമം
ഗ്രാമീണ വിദ്യാലയം മഹാകവികളായ കുട്ടമ്മത്തിന്റേയും ടി.എസ് തിരുമുമ്പിന്റേയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം കർഷകപ്രസ്ഥാനത്തിൻ്റേയും പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളുടേയും വിളനിലമായിരുന്നു. കാസർഗോഡ് ജില്ലയുടേയും കണ്ണൂർ ജില്ലയുടേയും അതിർത്തി ഗ്രാമമായ കൊടക്കാട് പാവപ്പെട്ടവരും സാധാരണക്കാരുമായ കൃഷിക്കാരും കർഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയ്യൂർ ഹൈസ്കൂളുമായിരുന്നു ഏക ആശ്രയം. ഈ പശ്ചാത്തലത്തിലാണ് 1976 ൽ ആരോഗ്യമന്ത്രി ശ്രീ. എൻ.കെ.ബാലകൃഷ്ണൻ്റെ ശ്രമഫലമായിട്ടാണ് കൊടക്കാട് ഗ്രാമത്തിന് ഒരു സ്കൂൾ ലഭിക്കുന്നത്. ശ്രീ.കെ.വി.നാരായണൻ പ്രസിഡണ്ടും ശ്രീ നാരായണകുറുപ്പ് സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന ഒരു എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ കീഴിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഹൈസ്ക്കൂളിന്റെ ആവിർഭാവം കൊടക്കാട് ഗ്രാമത്തിന്റേയും സമീപപ്രദേശങ്ങളിലേയും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പാവപ്പെട്ടവന്റെയും സാധാരണക്കാരന്റേയും മക്കൾക്ക് ഒരു നഅത്താണിയായി , ചീമേനി, പിലിക്കോട്, പൂത്തൂർ, തിമിരി, ചെറുമൂല തുടങ്ങി പരിസരപ്രദേശങ്ങളിലെ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം പ്രാപ്യമായി. 1976 ൽ ശ്രീ.പി.ചിണ്ടൻനായർ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥിളും 66 അധ്യാപകരും 2 അനധ്യാപകരുമാണ് ഉണ്ടായിരുന്നത്. പിന്നീട് 1998 വൊക്കേഷണൽ ഹയർസെക്കൻ്ററിയായി ഉയർന്നു. ഇന്ന് 47 വർഷങ്ങൾക്ക് ശേഷം ഹൈസ്കൂളിൽ 322 കുട്ടികളും വി.എച്ച്.എസ്.സി യിൽ 123 കുട്ടികളും കൂടി 445 വിദ്യാർത്ഥികളും 34 3അധ്യാപകരും 6 അനധ്യാപകരും ചേർന്ന് ഒരു വലിയ സ്ഥാപനമായി ഉയർന്നു. 1979 ൽ സ്കൂളിൻ്റെ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ റിസൾട്ട് വന്നപ്പോൾ ഒരു വിദ്യാർത്ഥി ഒഴിച്ച് മുഴുവൻ പേരും വിജയിച്ചു. തുടർന്ന് 1980 എസ്.എസ്. എൽ.സിക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ അഭിമാനമായിമാറി. പിന്നീട് തുടർച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കി വരുന്നു.. കൊടക്കാടിന്റെ വിദ്യാഭ്യാസസാമൂഹ്യസാംസ്കാരിക കാണിക മണ്ഢലങ്ങളുടെ വികസനത്തിന് ഈ വിദ്യാലയം നിലവിൽ ഈ വിദ്യാലയത്തിൽ നാനാതുറകളിലും പ്രശോഭിക്കുന്നു.
മൂന്ന് ഏക്കർ 85 ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.