കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും നമ്മളും

പരിസ്ഥിതി എന്നാൽ ചുറ്റുപാട് എന്നാണ് അർത്ഥം വീട് ,പറമ്പ് ,പരിസരം എന്നിവയെല്ലാം പരിസ്ഥിതിയിൽ പെടും. നമ്മുടെ ജീവിതം സുഖകരമാകണമെങ്കിൽ ഇവ ഓരോന്നിലും വൃത്തിയുണ്ടാവണം' വീടാണ് പരിസ്ഥിതിയുടെ ആദ്യഘട്ടം.വീട്ടിലെ സാധനങ്ങൾ, അംഗങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് വീട് എന്ന ഘടകം. വീടിന് വൃത്തി വേണം.മുറികളെല്ലാം അടിച്ചു വാരണം. അഴുക്കുണ്ടെങ്കിൽ കഴുകി വൃത്തിയാക്കണം. വീട്ടു സാധനങ്ങൾ ചിതറി കിടക്കാൻ ഇടവരുത്തരുത്. ഓരോ വസ്തുവും അതാത് സ്ഥാനത്ത് വയ്ക്കണം. വീട്ടിലെ അംഗങ്ങളും വൃത്തിയും ശുചിത്വവും പാലിക്കണം എന്നാലെ ആരോഗ്യമുള്ള ചുറ്റുപാട് എന്ന് വീടിനെ കണക്കാക്കാൻ പറ്റു. നമുക്ക് വീടിനോടു ചേർന്ന് ചെറിയ പറമ്പെങ്കിലും ഉണ്ടാവും. അവിടെ ചെടികളും പൂക്കളും മരങ്ങളുമെല്ലാം നട്ടുവളർത്തണം. ഇവയ്ക്ക് വെള്ളവും വളവും നൽകി വലുതാക്കണം'. ചപ്പുചവറുകൾ പറമ്പിൽ കൂടി കിടക്കാൻ അനുവധിക്കരുത്. വീടിൻ്റെ പരിസരവും ശ്രദ്ധിക്കണം അവിടെ ഈച്ചകളും ഇഴജന്തുക്കളും ഉണ്ടാവരുത്. അവിടെ മലിനജലം കെട്ടിക്കിടക്കാൻ ഒരിക്കലും അനുവധിക്കരിക്കരുത്. ധാരാളം ശുദ്ധവായു വീടുകളിലേക്ക് വരുവാൻ സാധിക്കണം അതിനു വേണ്ട മരങ്ങൾ നട്ടുവളർത്തണം' ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞാൽ നാം പരിസ്ഥിതിയുടെ സുഹൃത്തുക്കളായി. ആരോഗ്യമുള്ള ജീവിതത്തിന് പരിസ്ഥിതി സംരക്ഷണം ആവശ്യമാണെന്ന് തിരിച്ചറിയാൻ കഴിയണം ഇത് നമ്മുടെ ജീവിതത്തെ കൂടുതൽ സുഖകരമാക്കും.

അനുപമ
6 C കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം