കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ളബ്ബ് 2018-19 അധ്യയന വർഷത്തിലെ പരിസ്ഥിതി ക്ളബ്ബ് രൂപീകരണം ജൂൺ രണ്ടാമത്തെ ആഴ്ച്ചയിൽ നടന്നു . നാമ്പ് എന്നു പേരിട്ട ക്ളബ്ബിൽ 52 അംഗങ്ങളെ കൂടാതെ 20 അംഗങ്ങളുള്ള ഹരിതസേന 20 അംഗങ്ങളുള്ള സീഡ് പോലീസ് എന്നിവയും വിദ്യാലയത്തിൽ വൃക്ഷത്തൈവിതരണം .എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനദിവസം തന്നെ വൃക്ഷത്തൈകൾ നൽകി . മാവ് , പ്ലാവ് , മഹാഗണി , കൊന്ന , ഉങ്ങ് തുടങ്ങിയ വൃക്ഷ്ത്തൈകളാണ് വിതരണം ചെയ്തത് . ലഹരിവിരുദ്ധറാലി ( ജൂൺ 26) അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ഉൾപ്പെട്ട റാലി സംഘടിപ്പിച്ചു . പരിസ്ഥിതി ലൈബ്രറി (ജൂലായ് 5) വായനാവാരത്തോടനുബന്ധിച്ച് ഹരിതബോധിനി എന്ന പേരിൽ പരിസ്ഥിതി ലൈബ്രറി യുവ സാഹിത്യകാരൻ ശ്രീ നന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു . തുടർന്ന് കാവ്യസദസ്സും സംഘടിപ്പിച്ചു . പ്ലാസ്റ്റിക് പേന ശേഖരണം (ജൂലായ് 7) ഉപയോഗശൂന്യമായ പേന അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനായി എല്ലാ ക്ലാസിലെയും പേനകൾ ശേഖരിക്കാനായി പെട്ടികൾ സ്ഥാപിച്ചു