കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഇ-വിദ്യാരംഗം
കവിത ഇത് ആരുടെ ചിത്രം |
കഥ
ജലം ഭൂമിയെ തൊട്ടപ്പോൾ |
---|---|
ഇത് എന്റെ ചിത്രം നിങ്ങൾക്കിഷ്ടമായോ,എനിക്കിഷ്ടമായി ഇത് അവന്റെ ചിത്രം! എനിക്കിഷ്ടമായത് എന്റെ ചിത്രമാണ്, അപ്പോൾ... ഷാജി |
ഒരു മഹാവിസ്പോടനത്തിന്റെ വെമ്പലിന്റെ അഗ്നിയിൽ ജ്വലിച്ചു കൊണ്ടിരുന്ന ഒരു താരകത്തിൽ നിന്നാണ് ഭൂമിയുടെ ജനനം.പിന്നീടങ്ങോട്ട് സ്വയം ജീവിക്കുന്നതിനുള്ള പ്രാപ്തത കൈവരിക്കുന്നതിനുള്ള ഘട്ടങ്ങളായിരുന്നു.അങ്ങനെ ഭൂമിയുടെ യൗവ്വനകാലമായി.ആ കത്തുന്ന യൗവ്വനകാലത്ത് സൗന്ദര്യവും ശക്തിയും ഓജസ്സും ഉള്ള ഒരുവനെ ഭൂമി വരനായി തെരഞ്ഞെടുത്തു. പിന്നീട് അവൻ ഭൂമിക്ക് താങ്ങും തണലുമായി.അവൻ ഭൂമിയെ പല വിഭത്തുകളിൽ നിന്നും സംരക്ഷിച്ചു.അവനിലെ പലഘടകങ്ങളും ഭൂമിയെ ആകർഷിച്ചു അപ്പോഴേക്കും അവന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയിരുന്നു.അവനവളെ ആശ്ലേഷിച്ച് പുത്രസൗബാഗ്യത്തിനായി ആഗ്രഹിച്ചു.അവൻ പറഞ്ഞു എന്റെ മരണശേഷം എന്റെ ശക്തിസ്രോതസ് നിന്നെ സംരക്ഷിക്കും.അതിൽനിന്ന് നിനക്ക് ഒരു പുത്രിയുണ്ടാകും.നീ ആ ജീവന്റെ തുടിപ്പിനെ ഏറ്റുവാങ്ങണം.അവളിലൂടെ ഇനിനിന്നിൽ ജീവൻ നിലനിൽക്കും.നീ സമ്പുഷ്ടയാകും ഇത്രയും പറഞ്ഞശേഷം അവന് യാത്രയായി.അവന്റെ രണ്ട് ശകതിസ്രോതസുകൾ അവിടെ അവശേഷിച്ചു.അവ പിന്നീട് ഭൂമിയെ മുന്നോട്ടു നയിക്കാൻ പ്രേരിപ്പിച്ചു.ആ ശകതിസ്രോതസുകളിൽ നിന്നും ഭൂമിക്കൊരു പുത്രിയുണ്ടായി.ഭൂമി അവളെ സ്വീകരിക്കാൻ തയ്യാറായി,എന്നാൽ അവൾ അമ്മയിലേക്കെത്താനുള്ള ശക്തി ആർജിച്ചിരുന്നില്ല.തന്റെ പുത്രിയാൽ താൻ സമ്പുഷ്ടയാകും എന്ന വിശ്വസത്തോടെ ഭൂമി അവൾക്കായി കാത്തിരുന്നു.പവിത്രയായ അമ്മയുടെ മടിയിലേക്കെത്താനുള്ള തിടുക്കമായിരുന്നു അവൾക്ക് ലക്ഷകണക്കിന് വർഷങ്ങൾ കടന്നു പോയി.അവൾ സ്വയം ശക്തിയാർജിച്ച് ഊർജ്ജം ഉത്സർജിച്ച് തന്റെ അമ്മയെ തൊട്ടു.അമ്മ അവളെ മാറോടു ചേർത്തു.ആ നിമിഷം ഭൂമി അനുഗ്രഹീതയായി. ലക്ഷ്മി പി. 10 B |
കവിത അമ്മ |
ഉത്തരം പറയാമോ!
|
---|---|
വറ്റാത്ത വാത്സല്യധാരയിൽ നന്നൊരു തുള്ളിയും കനിവിന്നുറവുമെടുത്തു ജഗദീശൻ തന്നോമനയ്ക്കായ് സർവ്വ സുഖങ്ങളും തൻകുഞ്ഞിൻ കാലിലൊരു പോറലെക്കാതെ, അമ്മയെ പോലില്ല മറ്റൊരാൾ എന്നമ്മേ സ്വാദിഖ |
1+1=2 അടുത്ത വരിയേത്?
1 1 2 1 1 3 3 1 1 4 6 4 1 1 5 10 10 5 1 1 6 15 20 15 6 1
|