കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗ ദിനം

2024 - 25 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും,  അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം   പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.ഈ ക്ലാസ്സിലൂടെ  കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ലഹരി വിരുദ്ധ ക്ലാസ്


ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, 01/07/24 തീയതി ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. നല്ലളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിജു സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. കൂടാതെ ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ക്ലാസിൽ പങ്കെടുക്കുകയും,സ്കൂളിലെ മറ്റു ക്യാഡറ്റുകൾ ആയിട്ടുള്ള  ജെ ആർ സി, എൻ സി സി എന്നിവർക്കും ക്ലാസ് നൽകുകയുണ്ടായി. എച്ച് എം ന്റെ നേതൃത്വത്തിൽ നടന്ന ഈ ക്ലാസ്സിൽ  ഹൈസ്കൂൾ എൻ സി സി ക്യാപ്റ്റൻ  ജസീല ടീച്ചറും,  യുപി ജെ ആർ സി ക്യാപ്റ്റൻ ഹബീബ ടീച്ചറും പങ്കെടുത്തു. ഇതിലൂടെ സ്കൂളിന്റെ വളണ്ടിയേഴ്സ് ആയിട്ടുള്ള ഇത്രയും കുട്ടികൾക്ക് ലഹരിയുടെ വിപത്തുകളെ കുറിച്ച് ബോധ്യവാന്മാർ ആക്കാൻ സാധിച്ചു.