കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഓർമ്മകൾ ചിലമ്പിട്ട നാളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ ചിലമ്പിട്ട നാളിൽ

ഓർമ്മകൾ മറക്കുന്ന നാളിൽ
ഞാൻ ഓർത്തെടുക്കുന്നെന്റെ ബാല്യം
ഓർമ്മകൾ ചിലമ്പിട്ട നാളിൽ
ഞാൻ ഓടിക്കളിക്കുന്ന നേരം

പൂങ്കാറ്റു വീശും നാളുകളിൽ
മാമ്പൂവുണ്ണും നിമിഷങ്ങളിൽ
അക്ഷരം മൊട്ടിട്ട നാളു തേടീ
ഞാൻ പാറിപ്പറക്കുന്ന ബാല്യകാലം

മണ്ണപ്പം ചുട്ടുകളിക്കുന്ന കാലം
ഞാനിന്നു മോർക്കുന്നെൻ ബാല്യകാലം
ഓലത്തുമ്പത്തു ചാടിക്കളിക്കും
ഓമന നേരം എന്റെ ബാല്യം

ഇന്നെല്ലാം മാറീ
മറിഞ്ഞെങ്കിലും
എൻ ഓർമ്മകളെന്നിൽ
അലിഞ്ഞിടുന്നു

ഇന്നു ഞാൻ മരണത്തിൻ തുമ്പിലായി
നാളെ ഞാൻ മണ്ണിലലിഞ്ഞു പോകും
എങ്കിലുമെന്റെ ബാല്യകാലം ഞാൻ
മണ്ണിന്നടിയിൽ ഒളിച്ചു വെക്കും
എൻ ഓർമ്മകളെന്നിൽ ഒളിച്ചു വെക്കും


ദേവപ്രിയ കെ
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത