കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-18

Schoolwiki സംരംഭത്തിൽ നിന്ന്

                                                             വെള്ളപൊക്കം

മുംബൈ നല്ല ഭംഗിയുള്ള നഗരമാണ്. പക്ഷെ അവിടത്തെ ആളുകൾ കഷ്ടപ്പെട്ട് ജീവിക്കുന്നയാളാണ്. അവിടെ കോടി കണക്കിന് ആൾക്കാരുണ്ട്. അവിടത്തെ ബുർട്ട, പട്ന എന്ന ഗ്രാമത്തിൽ ഒരു അമ്മയും,അച്ഛനും രണ്ടു മക്കളും ഉണ്ടായിരുന്നു. അവർ വളരെ ദരിദ്രരാണ്. അവരുടെ അമ്മയാണ് അവരെ രണ്ടു പേരെയും അവരുടെ അച്ഛനെയും വളർത്തുന്നത്. 'അമ്മ കഴിയുന്ന എല്ലാ ജോലികളും എടുക്കും. പക്ഷെ ആ കുട്ടികളുടെ അച്ഛൻ ആ കുട്ടികളെയും അമ്മയെയും മനസ്സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കില്ല. എപ്പോഴും ആ അമ്മയുടെ കയ്യിലുള്ള, അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ അവരെ ഉപദ്രവിച്ചിട്ട് എടുത്തു കൊണ്ട് പോയി മദ്യപിക്കുമായിരുന്നു. കുറച്ച കാലം കിഴക്ക് മുംബൈ നഗരത്തിൽ മഴ പെയ്യാൻ തുടങ്ങി. ആ അമ്മയുടെ രണ്ടു മക്കളും കുടയില്ലാതെ ആ ശക്തമായ മഴയിൽ നനഞ്ഞു വരുമായിരുന്നു. ആ കുട്ടികൾക്ക് കുടയൊന്നും അവർക്ക് വാങ്ങാനായില്ല. കുറച്ച ദിവസം നല്ല മഴ പെയ്ത വെള്ളം കയറി. അവിടെയുള്ള വീടുകളിലും വെള്ളം കയറി. ആ വെള്ളം കയറിയത് കണ്ടപ്പോഴും അയാൾ കുടിച്ചോണ്ടിരുന്നു. പിന്നെ കുറച്ച കഴിഞ്ഞു എണീച്ചപ്പോൾ വെള്ളം, കയറിയത് അയാൾ കണ്ടത്. അദ്ദേഹം സങ്കടപ്പെട്ടു എങ്ങനെയൊക്കെ അയാൾ തന്റെ കുടുംബത്തെ രക്ഷിച്ചു.