ഉള്ളടക്കത്തിലേക്ക് പോവുക

ഒ ഖാലിദ് മെമ്മോറിയൽ എം എൽ പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചൊക്ലി ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പാനൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചൊക്ലി ഗ്രാമപഞ്ചായത്ത് ചൊക്ലി വില്ലേജിന്റെ ചെറിയ ഭാഗം ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.

അതിരുകൾ

  • വടക്ക്:പന്ന്യന്നൂർ, പെരിങ്ങളം
  • പടിഞ്ഞാറ്: ന്യൂ മാഹി, മയ്യഴി (പുതുച്ചേരി സംസ്ഥാനം)
  • കിഴക്ക്: പാനൂർ-മോന്താൽ റോഡ്, പെരിങ്ങളം, കരിയാട്‌
  • തെക്ക്: മയ്യഴിപ്പുഴ, കരിയാട്‌ , അഴിയൂ

ഭൂപ്രകൃതി

പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്‌. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌