ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കൊറോണചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണചിന്തകൾ

ചൈനയിൽ നിന്ന് പൊട്ടി മുളച്ചുണ്ടായ ഒരു വൈറസ്.ആ വൈറസ് ആരെയും ഒന്നും അറിയിക്കാതെ പലയിടത്തുകൂടി നടന്നു. പിന്നെ എല്ലാവരും ആ വൈറസിനെ തിരിച്ചറിഞ്ഞു. ആ വൈറസ് വരുത്തുന്ന രോഗമാണ് കോവിഡ്-19. ആ രോഗം ലോകമെമ്പാടും പടർന്നു. പലയിടത്തും ആൾക്കാർ മരിച്ചു വീണു. ആദ്യം അത് ഒരാളായിരുന്നു. പിന്നെ നൂറോളം, ആയിരത്തോളം, പതിനായിരത്തോളം.. അങ്ങനെ ലക്ഷക്കണക്കിന് മനുഷ്യരായി. സർക്കാർ അവരെ നിരീക്ഷണത്തിലിരിക്കുന്നവർ, രോഗികൾ, മരിച്ചുപോയവർ എന്നിങ്ങനെ കണക്കെടുത്തു. പിന്നെ ലോക്ഡൗൺ കാലമായി. മറ്റുള്ള രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവർക്ക് വരാൻ പറ്റാതെ വിമാനത്താവളങ്ങളും ജോലി നിർത്തി. മനുഷ്യർ അന്നത്തിനുവേണ്ടി കുതിക്കാൻ തുടങ്ങി. മനുഷ്യർ പല വ്യാജവാർത്തകൾ പുറത്തിറക്കി. തെരുവോരങ്ങളിലെ നായക്കൾക്കു മുതൽ പക്ഷിമൃഗാദികൾക്കുവരെയും സർക്കാർ ഭക്ഷണമെത്തിച്ചു. രോഗവ്യാപനം കൂടിവന്നുകൊണ്ടിരിക്കുന്നു. എവിടെയും ലോക് ഡൗൺ. എല്ലാവരും കൊറോണ ഈ ലോകത്തുനിന്നും ഇല്ലാണ്ടാവാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.

ലിയോൺ ജോർജ്ജ് ലൂക്ക്
9 എ ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം