ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2026-27
സ്കൂൾ പ്രവേശനോത്സവം

2026 27 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ പിഎം സമീർ മുഖ്യാഥിതിയായിരുന്നു . മാനേജർ എം കെ ബാവസാഹിബ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ,അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി .സി എച്ച് മഹമൂദ്ഹാജി ,ഇ കെ അഹമ്മദ് കുട്ടി സാഹിബ് ,സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ, എ ടി സൈനബ ടീച്ചർ ,സുഹൈൽ മാസ്റ്റർ, ,എംപി അലവി മാസ്റ്റർ, യൂ ടി അബൂബക്കർ മാസ്റ്റർ ,നൗഫൽ തടത്തിൽ ,പിടിഎ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , കെ വി സാബിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ കലാപ്രകടനങ്ങളും നടന്നു
video കാണാം https://youtube.com/shorts/Tusq9OJM4hc?si=VsahZ6xCWx23QoWi



പരിസ്ഥിതി ദിനാചരണം

വൃക്ഷത്തൈ നടീലും വിതരണവും നടത്തി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീലും വിതരണവും നടത്തി. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു .സ്റ്റാഫ് സെക്രട്ടറി എടി സൈനബ ടീച്ചർ ,വനജ ടീച്ചർ ,എംപി അലവി മാസ്റ്റർ ,ടി പി അബ്ദുൽ റഷീദ് മാസ്റ്റർ,സി ആമിന ടീച്ചർഎന്നിവർ നേതൃത്വം നൽകി
പേപ്പർ പേന നിർമ്മാണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ജെ ആർ സി യുടെ നേതൃത്വത്തിൽ പേപ്പർ പേന നിർമ്മാണം നടന്നു ..ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എം കെ നിസാർ മാസ്റ്റർ ,കെ എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.,ജെ ആർ സി അംഗങ്ങളിൽ നിന്നും എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു
രക്തദാന ബോധവൽക്കരണം നടത്തി

സ്കൂൾ ജെ ആർ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനത്തിൽ ജെ ആർ സി അംഗങ്ങൾക്കായി നടത്തിയ ബോധവൽക്കരണം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സൈനബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി .എം കെ നിസാർ മാസ്റ്റർ, കെ എം റംല ടീച്ചർ എന്നിവർ സംസാരിച്ചു
video കാണാം : https://youtube.com/shorts/gStiR4e8qOA?si=St8EMcRZjGaYy-CW
രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം നടത്തി

രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം നടത്തി. ലിറ്റിൽ കൈററ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി AI സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ രണ്ടാംഘട്ടം ബോധവൽക്കരണം നടത്തി .ലിറ്റിൽ കൈററ്സ് അംഗങ്ങളിൽ നിന്നും പരിശീലനം നേടിയ വിദ്യാർത്ഥികളാണ് ബോധവൽക്കരണത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈററ്സ് അധ്യാപകരായ ഷംസുദ്ദീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി .രക്ഷിതാക്കളിൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും എന്നതിനെ അടിസ്ഥാനമാക്കി നടത്തിയ ഈ ബോധവൽക്കരണ പരിപാടി ഏറെ ഉപകാരപ്രദമായിരുന്നു .എ ഐ ഉപയോഗിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവയുടെ സാങ്കേതിക പരിശീലനങ്ങളും ക്ലാസിൽ ചർച്ച ചെയ്തു
video കാണാം https://youtube.com/shorts/za4_mAOoBGI?si=hdxOytPyiXR5ZJ5Y
ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തി


2026-29 ബാച്ചിലേക്കുളള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തി .ഐടി ലാബിൽ വച്ച് നടന്ന ടെസ്റ്റിൽ 96 കുട്ടികൾ പങ്കെടുത്തു . അധ്യാപകരായ കെ ഷംസുദ്ദീൻ മാസ്റ്റർ ,നസീർ ബാബു മാസ്റ്റർ ,എംപി റംലാബീഗം ടീച്ചർ ,എം കെ നിസാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
video കാണാം :https://youtube.com/shorts/ogsXb-mc-gY?si=9C98lq-3VeSUwOxT
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി


വായനാദിനത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി വായനദിന സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് നിർമ്മിച്ചത് Afraz Mohammed 9A, Jiyad pk 10B, Midlaj T, 10Bഎന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ഷംസുദ്ദീൻ മാസ്റ്റർ ,പി റസീന ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി
video കാണാം :https://youtube.com/shorts/u7rbynt2ujE?si=Ypr_XtFrXKYS3NAU








