ഉള്ളടക്കത്തിലേക്ക് പോവുക

ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒക്ടോബർ01- കുടുംബശ്രീ ഫോട്ടോഗ്രാഫി മത്സരം

കുടുംബശ്രീ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ തളിപ്പറമ്പ് ബ്ലോക്കിൽ നിന്നും രണ്ടാം സ്ഥാനം നേടി ജില്ലാ തല ത്തിലേയ്ക്ക് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ആദിശേഷ് എം ബി യോഗ്യത നേടി.

ഒക്ടോബർ02- ഗാന്ധി ജയന്തി ക്വിസ്

പട്ടുവം ജയ് ഹിന്ദ് ആർട്സ് ക്ലബ്ബ് നടത്തിയ ജില്ലാ തല ഗാന്ധി ജയന്തി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ നിന്ന് പത്ത് വിദ്യാർത്ഥികൾ പങ്കെടുത്തു. പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ആദിത്ത് കെ ഒന്നാം സ്ഥാനവും മറ്റൊരു പത്താം ക്ലാസ്സ് വിദ്യാർഥിയായ നവനീത് വി വി മൂന്നാം സ്ഥാനവും നേടി സ്കൂളിൻ്റെ അഭിമാനങ്ങളായി.

ഒക്ടോബർ04- സ്കൂൾ ശാസ്ത്രോത്‌സവം

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ നടത്തി. തുടർന്ന് കുട്ടികളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും നടന്നു.

ഒക്ടോബർ04- "ക്രിയാത്മക കൗമാരം കരുത്തും കരുതലും"

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന "ക്രിയാത്മക കൗമാരം കരുത്തും കരുതലും-കൗമാര വിദ്യാഭ്യാസം" എന്ന പദ്ധതിയുടെ ഭാഗമായി ജീവിത നൈപുണി പരിശീലന ക്ലാസ്സ് നടത്തി. "സ്വയം അറിയാം" എന്ന നൈപുണി ആണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. 'വരിയാവരി', 'ഒരുമിച്ചുയർത്താം , 'ഉള്ളിലേയ്ക്ക് .......ഉള്ളിലേയ്ക്ക്' എന്ന ആക്ടിവിറ്റികളിലൂടെ സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന സി ടി ആണ് ക്ലാസ്സ് നയിച്ചത്.

ഒക്ടോബർ06- "ക്രിയാത്മക കൗമാരം കരുത്തും കരുതലും"

ടീൻസ് ക്ലബ്ബിൻ്റെ "ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന പ്രോജക്ടിൻ്റെ സെപ്തംബർ മാസത്തെ മൊഡ്യൂൾ പ്രകാരം വീടുകളിൽ അടുക്കളത്തോളം എന്നതിൽ Micro Green Farming ചെയ്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാജിയ പി എം അവതരിപ്പിച്ചു.

ഒക്ടോബർ09 & 10 - ഉപജില്ലാ കായികമേള

വായാട്ടുപറമ്പ St. Joseph's HSS ൽ നടന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല കായിക മേളയിൽ കൃതിക ഷാജു, ഷാമുവൽ ബി എന്നീ കുട്ടികൾ യഥാക്രമം 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.

ഒക്ടോബർ13 - പത്രവിസ്മയം സെപ്റ്റംബർ മാസ മത്സരം

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ സെപ്റ്റംബർ മാസത്തിലെ മത്സരം ഒക്ടോബർ 13ന് നടന്നു.

തീർത്ഥ പി കെ ഒന്നാം സ്ഥാനവും ആദിത്ത് കെ, നവനീത് വിവി, ജന്നത്ത് ഷെറിൻ, ദേവനന്ദ പ്രശാന്ത് എന്നിവർ രണ്ടാം സ്ഥാനവും നേടി. അനില പ്രഭ എം വി ആയിരുന്നു ക്വിസ് മാസ്റ്റർ.

ഒക്ടോബർ15 - പോഷൻ മാ ഫുഡ് ഫെസ്റ്റ്

പോഷൻ മാ ഫുഡ് ഫെസ്റ്റ് നടത്തപ്പെട്ടു. കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണങ്ങളുടെ പ്രദർശനമാണ് നടന്നത്. പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാകുന്നതിന് വേണ്ടിയാണ് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള നടത്തിയത്.

PTA പ്രസിഡണ്ട് എം അജയൻ ഉദ്ഘാടനം ചെയ്തു. പ്രിൽസിപ്പൽ ഇൻ ചാർജ് കെ ബിനു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് റീന ഇ ടി, സ്കൂൾ സംരക്ഷണ സമിതി അംഗം കെ വി സജിത എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി വി അനീഷ് നന്ദി പറഞ്ഞു.

ഒക്ടോബർ15 - Be a Hand Washing Hero

ലോക കൈകഴുകൽ ദിനത്തിൽ Be a Hand Washing Hero എന്ന പേരിൽ ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 8, 9, 10 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും ഇതിൽ പങ്കെടുത്തു. പട്ടുവം PHC യിലെ RBSK നേഴ്സ് എ അമൃത ക്ലാസ് നയിച്ചു. പ്രധാനധ്യാപകൻ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. ആയിഷ രഹ്ന സി ടി നന്ദി പറഞ്ഞു. വി അനീഷ്, ആദിശേഷ് എം ബി, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു.

ഒക്ടോബർ16 -ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ്

പോഷൻ മായുടെ ഭാഗമായി "നല്ല ഭക്ഷണം നല്ല നാളേയ്ക്ക് " എന്ന വിഷയത്തിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന ടി വി ക്ലാസ്സ് നയിച്ചു.

ഒക്ടോബർ21 & 22 -സബ്ബ് ജില്ല ശാസ്ത്രോത്സവത്തിലെ പങ്കാളിത്തം

ജി എച്ച് എസ് എസ് ശ്രീപുരം, ജി എച്ച് എസ് എസ് കണിയൻചാൽ, ജി എച്ച് എസ് തടിക്കടവ്, ജി എച്ച് എസ് കുറ്റ്യേരി എന്നിവിടങ്ങളിൽ നടന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ശാസ്ത്രോത്‌സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും വിവിധ ഇനങ്ങളിൽ മികച്ച വിജയം നേടുകയും ചെയ്തു. കോക്കനട്ട് ഷെൽ പ്രോഡക്ടിൽ ഭഗത് ഭാസ്ക്കറും സയൻസ് ഫെയറിൽ HS വിഭാഗം സ്റ്റിൽ മോഡലിൽ ജോഷ്മ കെ ജെ, ഋഷികേശ് ടി സുമേഷ് എന്നിവരുടെ ടീമും ഒന്നാം സ്ഥാനവും A ഗ്രേഡും നേടി ജില്ലാ മത്സരത്തിന് അർഹത നേടി.

ഒക്ടോബർ 30 ന് തലശ്ശേരിയിൽ വെച്ച് നടന്ന ജില്ലാ തല മത്സരത്തിൽ ഇരുവരും A ഗ്രേഡ് നേടി സ്കൂളിൻ്റെ അഭിമാനങ്ങളായി.

ഒക്ടോബർ 27-30-തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോൽസവം

ഒക്ടോബർ 27- മുതൽ 30 വരെ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

താഴെ പറയുന്ന കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു.

സംസ്കൃത കലോൽസവം

ഉപന്യാസ രചന - സിയോണ സജിത്ത്

സമസ്യ പൂരണം - കൃതിക ഷാജു

പ്രശ്നോത്തരി - തീർത്ഥ പി കെ

പ്രഭാഷണം - സിയോണ സജിത്ത്

പദ്യം ചൊല്ലൽ- ബോബിയ അൽഫോൻസ

വന്ദേമാതരം - A

ജനറൽ വിഭാഗം

കഥാരചന മലയാളം - തൻമയ എ

മാപ്പിളപ്പാട്ട് - മുഹമ്മദ് യാസിൻ

നാടൻപ്പാട്ട് -

കഥാരചന ഇംഗ്ലീഷ് - തീർത്ഥ പി കെ

ഒക്ടോബർ 31-പുകയില വിമുക്ത വിദ്യാലയം

പട്ടുവം പഞ്ചായത്ത് തല പ്രഖ്യാപനം 2025 ഒക്ടോബർ 31 ന് പട്ടുവം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പ്രസ്തുത വേളയിൽ അംഗീകാര സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും സംഗീത വി വി ടീച്ചർ സ്വീകരിച്ചു.