ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- ടീച്ചേഴ്സ് മാഗസിൻ
- സ്കൂൾ മാഗസിൻ
- വിനോദ യാത്രകൾ
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലിഷ്
- സുരീലി ഹിന്ദി
- ഗണിതം ലളിതം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മറ്റു പ്രവർത്തനങ്ങൾ
1 മുതൽ 10 വരെ ക്ലാസ്സുകളിലെ പഠന നിലവാരം കുറഞ്ഞ കുട്ടികൾക്കായി നടത്തുന്ന പരിഹാരബോധന ക്ലാസ്സുകൾ, പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ, ഗൈഡൻസ് ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ, ശില്പശാലകൾ, മാസാന്ത പരീക്ഷകൾ, യൂണിറ്റ് പരീക്ഷകൾ, ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യാപക രക്ഷാകർതൃ ബോധവൽക്കരണം, ക്ലാസ് അടിസ്ഥാനത്തിലുള്ള റിസൽട്ട് അനാലിസിസ്, സബ്ജക്റ്റ് കൗൺസിലിംഗുകൾ, ഇന്റന്‍സീവ് കോച്ചിംഗ്, ദത്തെടുക്കൽ, ഗൃഹസന്ദർശനം, വ്യക്തിത്വ വികസന ക്ലാസുകൾ, മാതൃകാ ക്ലാസ്സുകൾ മുതലായവ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള പ്രധാന പദ്ധതികളാണ്. വിദ്യാർത്ഥികളുടെ ക്രിയാത്മകത കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിലെ വിവിധ ക്ലബ്ബുകളും സമാജങ്ങളും വളരെ സജീവമായി പ്രവർത്തിക്കുന്നു. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 95 ശതമാനത്തിലധികം വിജയം നേടിക്കൊണ്ടിരിക്കുകയാണ്.പതിറ്റാണ്ടുകളായി കലാ-കായിക-വിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകികൊണ്ടിരിക്കുകയാണ് ` ചെണ്ടപ്പുറായ സ്കൂൾ´ .


