എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
ഒന്നിച്ച് ഒന്നായി ഒന്നാവാം
കരിവെള്ളൂർ ഏ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പ്രവേശനോത്സവം നവാഗതകർക്ക് വേറിട്ട അനുഭവമായി. ജൂൺ രണ്ടിന് സ്കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.










സ്കൂൾ എച്ച് എം ഇൻ ചാർജ് പുഷ്പ കെ ഒ വി, സ്റ്റാഫ് സെക്രട്ടറി കെ സന്തോഷ്, സ്കൂളിലെ സീനിയർ അധ്യാപകനായ എ രാകേഷ് വിദ്യാലയത്തിന്റെ പിടിഎ പ്രസിഡണ്ട് കെ രമേശൻ മദർ പിടിഎ പ്രസിഡണ്ട് കെ വി പ്രീത തുടങ്ങിയവർ എട്ടാം ക്ലാസിൽ അഡ്മിഷൻ തേടി എത്തിയ കുട്ടികൾക്ക് ആശംസകൾ നേർന്നു. ഈ വർഷം വിദ്യാലയത്തിൽ അഡ്മിഷൻ തേടിയെത്തിയ 484 ഓളം കുട്ടികൾക്ക് എസ് പി സിയുടെ നേതൃത്വത്തിൽ ആശംസ കാർഡ് വിതരണം ചെയ്തു. രക്ഷിതാക്കളും അധ്യാപകരും കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി.
ബാലവേല വിരുദ്ധ ദിനം

കരിവെള്ളൂർ എ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സൈക്കോസോഷ്യൽ കൗൺസിലിംഗ് സെന്റർ ന്റെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് കളിമൺ ശില്പനിർമാണം സംഘടിപ്പിച്ചു.
12/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ 9 കുട്ടികൾ പങ്കെടുത്ത് ശില്പ ങ്ങൾ നിർമിച്ചു. അധ്യാപികയായ ചാന്ദിനി ടീച്ചർ കുട്ടികൾക്ക് ശില്പനിർമ്മാണത്തിനു ആവശ്യമായ നിർദേശങ്ങൾ നൽകി. ഹെഡ് മാസ്റ്റർ ലക്ഷ്മണൻ മാസ്റ്റർ ദിനാചാരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ
വിനോദ് മാസ്റ്റർ, സ്കൂൾ കൗൺസിലർ ലതിക എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
വ്യത്യസ്തമായ ശില്പങ്ങൾ നിർമ്മിച്ച് കുട്ടികൾ പരിപാടി മികവുറ്റതാക്കി.
പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്, ഗ്രീൻ ആർമി അംഗങ്ങൾ കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ലഹരി വിമുക്ത വിദ്യാലയം പ്രഖ്യാപനം:
ജൂൺ 26

"ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം"
അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിൽ ഏ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലഹരി വിമുക്ത വിദ്യാലയമായി കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഏ.വി ലേജൂ പ്രഖ്യാപനം നടത്തി.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.പി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് കെ.രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് എന്നിവർ ആശംസകള ർപ്പിച്ച പരിപാടിക്ക് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് എ.രാകേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ ശ്രദ്ധേയമായ പരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ് സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.
മാമ്പഴമധുരമിനി വരും തലമുറകളിലേക്ക്

കരിവെള്ളൂർ:
കരിവെള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ എ.വി. എസ്. ജി.എച്ച്. എസ്. എസ്സിൽ 'തലമുറകൾക്ക് മാമ്പഴ മധുരം 'പരിപാടിക്ക് തുടക്കം കുറിച്ചു.
കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . വലേലെജു ഒട്ടുമാവിൻ തൈ നട്ടു പദ്ധതി ക്ക് തുടക്കം കുറിച്ചു. കരിവെള്ളൂർ കൃഷിഭവനിലെ കൃഷി ഓഫീസർ നമിത രഘുനാഥ് ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്യാമള ,. വാർഡ് മെമ്പർ പി. വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ എം ലക്ഷ്മണൻ,കാർഷിക ക്ലബ് കൺവീനർ പി. വി. വസന്ത സീഡ് കോർഡിനേറ്റർ കെ. രാജശ്രീ,എന്നിവർ പരിപാടിയിൽ പങ്കെടുത്തു
ജൂൺ 21 ലോക സംഗീത ദിനം - അന്താരാഷ്ട്ര യോഗാ ദിനം.


കരിവെളളൂരിന്റെ അഭിമാനമായ സംഗീതപ്രതിഭ, പടന്ന MRVHSS ലെ റിട്ട. പ്രിൻസിപ്പാൾ ശ്രീ ഈശ്വരൻ നമ്പൂതിരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് സംഗീതം ജീവതാളമാക്കിയ, ഒട്ടുമിക്ക സംഗീത ഉപകരണങ്ങൾ അനായാസേന കൈകാര്യം ചെയ്യുന്ന അതുല്യ കലാകാരൻ, മാപ്പിള കലാശാല പുരസ്കാര ജേതാവ് ശ്രീ റസാഖ് കരിവെള്ളൂരിനെ വിദ്യാലയം ആദരിച്ചു. സ്കൂളിലെ യോഗ പരിശീലനം നേടിയ വിദ്യാർത്ഥി കളുടെ വിസ്മയ പ്രകടനം അരങ്ങേറി. വിദ്യാലയത്തിലെ കുട്ടികളൊരുക്കിയ ഗാനമേള, വൃന്ദവാദ്യത്തിൽ ഒരുക്കിയ മ്യൂസിക്കൽ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ സംഗീതം, വിവിധ കലാപരിപാടികൾ തുടങ്ങി യവ കൊണ്ട് ഈ ദിനം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി


വായനാപക്ഷാചരണം
ജൂൺ 19 വായന ദിനത്തോ ടനുബന്ധിച്ച് എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂരിൽ വായന പക്ഷാചരണത്തിന് തുടക്കമായി. സീനിയർ അസിസ്റ്റൻ്റ് എ രാകേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം കോ -ഓഡിനേറ്റർ പ്രകാശിനി ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ സന്തോഷ് എസ് ആർ ജി കൺവീനർ കെ വി ലൈല ഹിന്ദി വിഭാഗം അധ്യാപകൻ കെ പി രമേശൻ , ഇംഗ്ലീഷ് വിഭാഗം അധ്യാപിക പി വി വസന്ത, മലയാളം വിഭാഗം അധ്യാപിക പുഷ്പ കെ ഒ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പത്താം തരം വിദ്യാർത്ഥി അനികേത് എൻ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം പി അനുശ്രീ പി എൻ പണിക്കർ അനുസ്മരണ ഭാഷണം നടത്തി. അമേയ എസ് വർമ്മ 'സുധാമേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ ' എന്ന പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിന് അനുനന്ദ ടി പി നന്ദി പറഞ്ഞു.
പുതിയ ആകാശം തേടി ചിറകുകൾ പറന്നു തുടങ്ങി...

കരിവെള്ളൂർ ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ മാസം നടത്തിയ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ചിറകുകൾ എന്ന ഡിജിറ്റൽ പത്രം പുറത്തിറക്കി. സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ലക്ഷ്മണൻ.എം പത്രം പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സന്തോഷ്.കെ സീനിയർ അസിസ്റ്റന്റ് രാകേഷ്.എ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അധ്യാപകരായ പി ലതീഷ്, സി ശ്രുതി, അനില കുമാരി, ടി നയന, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആർദ്രദീപം
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രദീപം പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ ഏ.വി. സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികൾ വയോജനങ്ങളുടെ വീടുകൾ സന്ദർശിച്ച് അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചു. സ്കൂളിന് സമീപം താമസിക്കുന്ന കെ.വി. പാട്ടി അമ്മ , മതിരക്കോട് താമസിക്കുന്ന പി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവരേയാണ് സന്ദർശിച്ചത്. പഴയ കാലത്തെ വിദ്യാഭ്യാസം , ആരോഗ്യം , ഭക്ഷണരീതികൾ , സാമൂഹ്യ വ്യവസ്ഥ , ആചാരങ്ങൾ , ആഘോഷങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചർച്ച കുട്ടികൾക്ക് പുതിയ അനുഭവം പകർന്നു . ഒപ്പം മാറിയ കാലത്തെ സുഖസൗകര്യങ്ങൾ പഴയ കാലവുമായി താരതമ്യം ചെയ്യാനും ഗുണദോഷ വിശകലനം നടത്താനും കഴിഞ്ഞു.
https://youtu.be/2O6ArRG9wIo?si=TJeGehhQhtAmaNfr



സ്കൂൾ പ്രധാനാധ്യാപകൻ എം. ലക്ഷ്മണൻ മാസ്റ്റർ ഇരുവരേയും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.സി. ജയസൂര്യൻ , അധ്യാപകരായ കെ.പി. രമേശൻ , കെ. റീജ , പി.പി. വിനോദ് , കെ. ലതിക എന്നിവർ പങ്കെടുത്തു.
മുതിർന്ന തലമുറയുടെ പ്രതീകമായ വയോജനങ്ങളെ ചേർത്തു നിർത്താനും ഒപ്പം കൂടാനും പുതു തലമുറയ്ക്ക് പ്രേരണ നൽകുന്ന ഒരു പരിപാടിയായി മാറി ആർദ്രദീപത്തിൻ്റെ ഭാഗമായുള്ള പ്രസ്തുത ഗൃഹ സന്ദർശനം .
സ്വന്തം പൂക്കളാൽ പൂക്കളമൊരുക്കാൻ ഏ വി സ്മാരക സ്‌കൂൾ
കരിവെള്ളൂർ: ഓണത്തിന് സ്വന്തമായി കൃഷിചെയ്ത പൂക്കൾകൊണ്ട് പൂക്കളം തീർക്കാൻ ഒരുങ്ങുകയാണ് ഏ വി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്, പ്രവർത്തിപരിചയ ക്ലബ്, ഗ്രീൻ ആർമി ക്ലബ് എന്നിവ സംയുക്തമായാണ് ഓണപ്പൂക്കളം ഒരുക്കാൻ ആവശ്യ മായ വാടാമല്ലി ചെണ്ടുമല്ലി തുടങ്ങിയവയുടെ കൃഷിക്ക് തുടക്കം കുറിച്ചത്. ഓണപ്പൂക്കളുടെ നടീലുത്സവം പ്രഥമാധ്യാപകൻ എം.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ് കോഡിനേറ്റർ കെ.രാജശ്രീ, കാർഷിക ക്ലബ് കൺവീനർ പി.വി.വസന്ത, വർക്ക് എജുക്കേഷൻ അധ്യാപിക കെ.ചാന്ദിനി, എ.രാകേഷ്, കെ.വി.സജിന, എം.വി.അനുഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

ഓരോ ജന്മദിനവും എന്റെ വിദ്യാലയത്തിനൊപ്പം
കരിവെള്ളൂർ ഏ വി സ്മാരക ഗവൺമെന്റ് ഹയർസെക്ക ൻഡറിയിലെ ഓരോ കുട്ടികയുടെയും ജന്മദിനം സഹപാഠികൾക്കൊപ്പം ചേർന്ന് ആഘോഷിക്കുകയാണ്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ പ്രഥമ അധ്യാപകൻ ലക്ഷ്മണൻ എം ജൂലൈ രണ്ടാം തീയ്യതി പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് ആശംസകാർഡും പേനയും സമ്മാനിച്ചു കൊണ്ട് ഈ വർഷത്തെ പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചു. ഇത്തരത്തിൽ മുഴുവൻ കുട്ടികളുടെയും ജന്മദിനം സ്കൂളിൽ ആഘോഷിക്കുകയാണ് വിദ്യാലയത്തിന്റെ ലക്ഷ്യം.

മുങ്ങിമരണ നിവാരണ ദിനം : ഡമോൺസ്‌ട്രേഷൻ നടത്തി
കരിവെള്ളൂർ: മുങ്ങിമരണ നിവാരണ ദിനത്തിന്റെ ഭാഗമായി ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്‌സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ, പയ്യന്നൂർ റോവർ ക്രൂ എന്നിവയുടെ കൂട്ടായ്മയിൽ 'മുങ്ങി മരണങ്ങൾ എങ്ങനെ ഒഴിവാക്കാം' എന്ന വിഷയത്തിൽ ഡമോ ൺട്രേഷൻ നടത്തി. കരിവെള്ളൂർ എ വി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ സ്കൗട്സ് ആൻസ് ഗൈഡ്‌സ് കുട്ടികൾക്കായി കരിവള്ളൂർ ശിവക്ഷേ ത്രകുളത്തിലായിരുന്നു പരിപാടി. സംസ്ഥാന ഓർഗനൈസിങ് കമ്മിഷണർ സി.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. റോവർ ജില്ലാകമ്മിഷണർ കെ.വി.ജയറാം, സി.ചന്ദ്രൻ, സി.പ്രമോദ്, ടി.വി.വിനോദ്, പി.വി.മോഹനൻ, കെ.സന്തോഷ്, പി.സി.ജയസൂര്യൻ, കെ.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.

ബഷീർ അനുസ്മരണം
ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ജൂലായ് 7 തിങ്കളാഴ്ച ബഷീർ അനുസ്മരണം നടത്തി. ബഷീർ സാഹിത്യത്തെക്കുറിച്ച് ഇരുന്നൂറ്റി എഴുപതിലധികം ശില്പശാലകൾ നടത്തിയ ബഷീർ പാട്ടുകുളങ്ങരയുടെ നേതൃത്വത്തിൽ ബഷീർ സാഹിത്യ ശില്പശാല നടത്തി. വിദ്യാരംഗം കോ- ഓഡിനേറ്റർ പ്രകാശിനി കെ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റാർ ലക്ഷമണൻ എം അധ്യക്ഷത വഹിച്ചു. പുഷ്പ കെ ഒ വി , അനികേത് എൻ , ഗയ എം അനുശ്രീ എം പി എന്നിവർ സംസാരിച്ചു. ബഷീർ കൃതികൾ; ഫോട്ടോ , കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ഇവയുടെ പ്രദർശനവും നടന്നു.

ഐടി പഠന പിന്തുണ ക്ലാസ്സുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Let's Bloom Together
ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂൾ കരിവെള്ളൂർ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിക ൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്കുള്ള ഇടവേളയിൽ ഐടി പരിശീലനം നൽകുന്നതിനായി Let's Bloom Together എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വിദ്യാലയത്തിലെ ഹൈ സ്കൂൾ കുട്ടികൾക്ക് ഐടി പഠന പിന്തുണ ക്ലാസ് നൽകി വരുന്നു.
YIP ശാസ്ത്രപഥം 7.0 ജില്ലാതലവിജയികൾ
കേരളസർക്കാർ സ്ഥാപനമായ K DISC ന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗമായി കുട്ടികൾക്ക് നൂതനാശയങ്ങ ളിൽ ഗവേഷണം ചെയ്യാനുള്ള ഒരു അവസരമായ young innovators പ്രോഗ്രാമിൽ കരിവെള്ളൂർ ഏ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളായ ദിൽന രാധാകൃഷ്ണൻ, ആര്യനന്ദ, അക്ഷത് കൃഷ്ണ, സാരംഗ്, കാർത്തിക് എന്നിവർ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.

അടൽടിങ്കറിംഗ് ലാബ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
സ്കൂൾ അടൽ ടിങ്കറിങ്ങ് ലാബിൽ റോബോട്ടിക്സ് വിഷയത്തെ ആസ്പദമാക്കിയുള്ള വർക്ക്ഷോപ്പ് ജൂലൈ 12, 13 തീയ്യതികളിൽ നടന്നു. LED കോഡിംഗ്, LED ചേയ്സർ, സ്ട്രീറ്റ് ലൈറ്റിംഗ് സെൻസർ എന്നിവയുടെപ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടി. ട്രെയിനർമാരായ അഭിജിത്ത്, യദുകൃഷ്ണ, കൃഷ്ണനാഥ് എന്നിവർ നേതൃത്വം നൽകി. 8, 9, 10 ക്ലാസുകളിലെ 45 കുട്ടികൾ വർക് ഷോപിൽ പങ്കെടുത്തു.

പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ വി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 28 ന് ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു. തൊഴിൽ ഉദ്ഗ്രദിഥ വിദ്യാഭ്യാസ അധ്യാപിക ചാന്ദ്നി ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി. പെയിന്റിംഗ് സ്പെഷ്യലിസ്റ്റ് രുഗ്മിണി എസ് നായർ വിദ്യാലയത്തിലെ 8,9,10 ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ്സ് നൽകി.

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേം ചന്ദ് ജന്മദിനത്തോടനുബന്ധിച്ച് ഡോക്യൂമെന്ററി പ്രദർശനം നടത്തി
കരിവെള്ളൂർ:ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്യൂമെന്ററി കരിവെള്ളൂർ എവിസ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രദർശനം നടത്തി. സ്കൂൾ പ്രഥമദ്ധ്യാപകൻ ലക്ഷ്മണ ൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപകരായ രമേശൻ കെ.പി, അനിലകുമാരി, സി ശ്രുതി, മാളവിക മുകുന്ദൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും, പോസ്റ്റർ രചനാ മത്സരവും നടത്തി.

ജൂലൈ 21 ചാന്ദ്രദിനം
കരിവെള്ളൂർ: ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 'ചന്ദ്രനിൽ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരവും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കൊളാഷ് മത്സരവും ചാന്ദ്രദിന ക്വിസും സ്കൂൾതലത്തിൽ സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരത്തിൽ ജിയാ ജയൻ, ദിയാഹരീന്ദ്രൻ, ആരാധ്യ എന്നിവർ വിജയികളായി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ നവീൻദാസ് ടി വി, ഹർഷിത് എം കെ ഹരിദർശ് യു തുടങ്ങിയ വിദ്യാർത്ഥികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

ജൂലൈ 21 ചാന്ദ്രദിനം ഫോട്ടോ പ്രദർശനം
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ "ഗഗാറിൻ മുതൽ ശുഭാംശു വരെ" ബഹിരാകാശയാത്രയു മായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം നടന്നു. അതുപോലെ ചന്ദ്രദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. 8,9,10 ക്ലാസുകളിലെ വിജയികൾക്ക് ഹെഡ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ജൂലൈ 26 ബർണാഡ്ഷാ ദിനം
ജൂലൈ 26 ബർണാഡ്ഷാ ദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ എവി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരെ അറിയുക എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സ്കൂൾതല മത്സരത്തിൽ കുട്ടികളുടെ ഭാഗത്ത് നിന്നും മികച്ച പങ്കാളിത്തം ഉണ്ടായി. പരിപാടികൾക്ക് ഇംഗ്ലീഷ് അധ്യാപകർ നേതൃത്വം നൽകി.

ആരോഗ്യ ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി
എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ JRC യുണിറ്റിന്റെ നേതൃത്വത്തിൽ 'കുട്ടികളിലെ ഭക്ഷണ ശീലങ്ങളും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ JRC അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. കരിവെള്ളൂർ സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്റ്റർ ഇ.വി മഹേഷ് ആണ് ക്ലാസ് നയിച്ചത്. പരിപാടിയിൽ ഹെഡ്മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സീനിയർ അസി. രാകേഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സബിത ടീച്ചർ സ്വാഗതവും ഷൈമ ടീച്ചർ നന്ദിയും പറഞ്ഞു.

സുരക്ഷാസമിതി യോഗം ചേർന്നു
കരിവെള്ളൂർ:എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാലയസുരക്ഷാ സമിതി യോഗം സംഘടിപ്പിച്ചു. കെ എസ് ഇ ബി,ആർടിഒ, ഫയർ ആൻഡ് റെസ്ക്യു, എക്സൈസ്, തദ്ദേശസ്വയംഭരണം, പോലീസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് മേധാവികൾ/ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും. സ്കൂൾതലത്തിൽ പ്രതികരിക്കാൻ പറ്റുന്നവ വേഗത്തിൽ പരിഹരിക്കാനും മറ്റുള്ളവ മേലധികാരികളെ രേഖാമൂലം അറിയിക്കുവാനും തീരുമാനിച്ചു. സേഫ്റ്റി വാക്കും ഇതുമായി ബന്ധപ്പെട്ട് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ കെ രമേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി ലേജു, പതിനൊന്നാം വാർഡ് മെമ്പർ ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എസ് എം സി ചെയർമാൻ ശ്രീ.ടി രാജൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. കെ പ്രസാദ്, സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ശ്രീ.സന്തോഷ്,സീനിയർ അസിസ്റ്റന്റ് ശ്രീ രാകേഷ്, അധ്യാപക പ്രതിനിധി ശ്രീ. വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

ഐ ടി പരിശീലന ക്ലാസ്സ് Little Lift സംഘടിപ്പിച്ചു
ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂൾ കരിവെള്ളൂർ ലിറ്റിൽ കൈ റ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുണിയൻ PBKLP സ്കൂളിലെ കുട്ടികൾക്ക് ഐ ടി പരിശീലന ക്ലാസ്സ് 'Little Lift' സംഘടിപ്പിച്ചു. ജൂലൈ 30ന് നടന്ന ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ കൈകാര്യം ചെയ്തു. അധ്യാപകർ നേതൃത്വം നൽകി.

സൗഹൃദദിന റാലി
ലോക സൗഹൃദ ദിനത്തിൽ സുകൃത പി രതീഷ്, JRC അംഗങ്ങൾക്ക് സൗഹൃദ ദിന സന്ദേശം നൽകി. സൗഹൃദദിന റാലിയും സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് റീൽസ് മത്സരം
കരിവെള്ളൂർ എ വിസ്മരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി റീൽ നിർമ്മാണ മത്സരം സംഘടിപ്പിച്ചു മത്സരം സംഘടിപ്പിച്ചു. ചുറ്റുമുള്ള മനോഹരമായ മഴക്കാലം ക്യാമറയിൽ പകർത്തി ദൃശ്യഭാവനയിലൂടെഅവ ചിത്രീകരിച്ചുകൊണ്ട് ഒട്ടേറെ മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു