എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ.....
വലിയ ദുരന്തമായി നമ്മുടെ മുന്നിൽ
എത്തി കഴിഞ്ഞു     വൈറസല്ലോ....
ഒഴിവാക്കിടാം സ്നേഹ സന്ദർശനം 
 നമുക്കൊഴിവാക്കിടാം  ജനക്കൂട്ടം....
 അൽപകാലം നാം അകന്നിരിന്നാലും 
പരിഭവിക്കേണ്ട  പിണങ്ങിടേണ്ടാ... 
പണമാണ് വലുതെന്ന് ആരോ പറഞ്ഞു 
പണമല്ല വലുതെന്ന് നാമിന്നറിഞ്ഞു
അകലാതെ അകലണം  നാളേക്കുവേണ്ടി നാം ...
ആരോഗ്യ രക്ഷക്കു നൽകും നിർദേശങ്ങൾ 
പാലിച്ചിടാം   മടികൂടാതെ നാം
ആശ്വാസമേകുന്നു ശുഭവാർത്ത
കേൾക്കുവാൻ  ഒരു മനസ്സോടെ ശ്രമിച്ചിടാം
 ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ നാം....
 ഈ ലോക നന്മയ്ക്കുവേണ്ടി.
 ഈ ലോക നന്മയ്ക്കുവേണ്ടി 

അനഘ .കെ
4 A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ   
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത