എ.യു.പി.എസ്. മണ്ണഴി/എന്റെ ഗ്രാമം
മണ്ണഴി
മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് മണ്ണഴി|
കോട്ടക്കൽ -പെരിന്തൽമണ്ണ റൂട്ടിലെ വട്ടപ്പറമ്പായിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മണ്ണഴി ഗ്രാമം .നെൽപ്പാടങ്ങളും ചെമ്മൺ പാതകളും ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉൾനാടൻ കർഷക ഗ്രാമമായിരുന്നു. മണ്ണഴി ഗ്രാമത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ ആണ് കോട്ടപ്പുറം ,തോട്ടപ്പയ ,കുന്നംകുട്ടി ,ആക്കപ്പറമ്പ ,ചുനൂർ,കോൽക്കളം തുടങ്ങിയവ
ചരിത്രം
പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്നതാണ് മണ്ണഴി .നെൽപ്പാടങ്ങളും ചെമ്മൺ പാതകളും ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉൾനാടൻ കർഷക ഗ്രാമമായിരുന്ന മണ്ണഴിയുടെ കാർഷിക സമൃദ്ധിയാണ് “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര്‍ സൂചിപ്പിച്ചിരുന്നത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില്‍ ഉൾപ്പെട്ട പ്രദേശമായിരുന്നു മണ്ണഴിയും സ്കൂൾ പ്രവർത്തിക്കുന്ന കോട്ടപ്പുറം പ്രദേശവും. ടിപ്പു സുല്‍ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങൾ എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകളൾ ഉറങ്ങുന്ന മണ്ണഴി നിരവധി കാർഷിക സമരങ്ങൾ നടന്ന മണ്ണാണ്. സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേർന്നുള്ള ബാപ്പുജി സ്മാരക വായനശാലയും

അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു.
പൊതുസ്ഥാപനങ്ങൾ
- മണ്ണഴി ശിവ ക്ഷേത്രം
- കോൽൽക്കളം സഹകരണ ബാങ്ക്
- പോസ്റ്റ് ഓഫീസ്
- ബാപ്പുജി സ്മാരക വായനശാല
പ്രമുഖ വ്യക്തികൾ
- കോഴിക്കോട് സാമൂതിരി രാജാവ്
- ടിപ്പു സുല്‍ത്താൻ
- ശ്രീ. സി. കുഞ്ഞുണ്ണി നായർ
- പറമ്പാടൻ ഉണ്ണീൻകുട്ടി മൊല്ല