ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

എതിർത്തു നിന്നു തോല്പ്പിക്കാം
കൊറോണയെന്ന മഹാമാരിയെ
കേരളമെന്നൊരു ചെറു ഗ്രാമത്തെ
വിഴുങ്ങാൻ വന്നൊരു വൈറസ്
ഒറ്റക്കെട്ടായ് പെറുത്തു നിൽപ്പു
കേരള ഗ്രാമ നിവാസികളും
നിപ്പ യെന്നൊരു മഹാമാരിയെ
ചെറുത്തു നിന്നൊരു കേരളമാണേ
കൊറോണയേയും പിടിച്ചുകെട്ടാൻ
മുൻകരുതലുകൾ എടുത്തോളു
വ്യക്തി ശുചിത്വം പാലിക്കേണം
പിന്നെ സമൂഹ ശുചിത്വവും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും പൊത്തേണം
ഒരു കൈയകലം പാലിക്കേണം
ഹസ്തദാനവും മറന്നീടാം
ഇരു കൈകളും കൂപ്പി നിന്ന്
മറ്റുള്ളവരെ വരവേൽക്കാം
അനവശ്യമായി കണ്ണ് മൂക്ക് വായ
എന്നിവ സ്പർശിക്കരുതേ
കരുതലോടെ ചെറുത്തു നിൽക്കാം
നല്ലൊരു നാളേക്കായി നമുക്ക്
ഒരുമിച്ചങ്ങനെ മുന്നേറാം
 

ആദിത്ത് വി
7A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത