എ.എൽ.പി.എസ് ഭൂദാൻകോളനി/എന്റെ ഗ്രാമം
ഒരു ഭാഗത്ത് നിബിഢമായ മലനിരകളും മറുഭാഗത്ത് ചാലിയാറും പോഷകനദികളും അതിരിടുന്ന ഭൂദാൻ കോളനി അതിന്റെ ആരംഭം മുതൽ തന്നെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന മലമടക്കുകൾക്കുള്ളിലെ ഒരു കൊച്ചുഗ്രാമമാണ് . അതിന് കാരണം വർഷകാലമായാൽ ദ്രൗദ്രഭാവം കൈക്കൊള്ളുന്ന ചാലിയാറും പോഷകനദികളുമാണ് .മറ്റു നാടുകളിൽ നിന്ന് കുടിയേറിവന്ന നമ്മുടെ പൂർവ്വികർ കാടിനോടും കാട്ടുമൃഗങ്ങളോടും പോരാടി വിയർപ്പൊഴുക്കി മലയോരങ്ങളിൽ പൊന്നുവിളയിച്ചവരാണ്