എ.എൽ.പി.എസ് കോണോട്ട് / സ്വാതന്ത്ര്യദിനം.

കനത്ത മഴയുടെ അകമ്പടിയോടെയാണ്ഈ വർഷത്തെ സ്വാതന്ത്ര്യദിനം കടന്നുവന്നത്. സ്വാതന്ത്ര്യദിനചരിത്രക്വിസമത്സരത്തിൽ നാലാം ക്ലാസിലെ സായന്ത്.ഇ ഒന്നാം സ്ഥാനം നേടി.പതാകനിർമ്മാണം,കളറിംഗ് മൽസരം,പതിപ്പ് നിർമ്മാണം തുടങ്ങി മത്സരങ്ങളും നടന്നു.ഹെഡ്മിസ്ട്രസ് സീന.സി പതാക ഉയർത്തി.വാർഡ്മെമ്പർ ലിനി.എം.കെ,മുൻവാർഡ്മെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,മറ്റ് രാഷ്ട്രീയസാസ്ക്കാരികരംഗത്തെ പ്രമുഖർ,ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെ കലാപരിപാടികൾ,ഡ്യോക്യുമെൻററി പ്രദർശനം,പായസവിതരണം എന്നിവയും നടന്നു.പ്രതികൂല കാലാവസ്ഥയും വെളളപ്പൊക്കവും കാരണം പല കുട്ടികൾക്കും ഈ ആഘോഷദിവസം സ്കൂളിലെത്താനായില്ല.വാസുമാസ്റ്റർ എൻഡോവ്മെൻറ് വിതരണം,സമ്മാനദാനം,പായസവിതരണം എന്നിവയും നടന്നു.


