എ.എൽ.പി.എസ്. മുട്ടുംതല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയം 1976 ലാണ് സ്ഥാപിതമായത്. കടൽത്തീരത്ത് നിന്നും 1 കി.മീ വിട്ടുമാറി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് പഠനത്തിനെത്തുന്നത്. മട്ടുന്തല ജമാ അത്ത് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1 മതൽ 4 വരെ 114 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 25 ലധികം കുട്ടികളും പഠിക്കുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികളും കമ്വ്യൂട്ടർലാബും കുടിവെള്ള സൗകര്യം, ടോയ്‍ലറ്റ് സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും മുൻകാലങ്ങളിൽ പഠിച്ചിറങ്ങിയ പലരും അധ്യാപകവൃത്തിയിലും മറ്റ് സർക്കാർ സർവ്വീസുകളിലും സ്വകാര്യ സർവ്വീസുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്.