എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹം ആപത്ത്

ഒരു ദിവസം കുറച്ച് ആളുകൾ കൂട്ടം കൂടി പണം ഉണ്ടാക്കാനുള്ള പുതിയ ആശയം ചിന്തിക്കുകയായിരുന്നു. അപ്പോൾ അവർക്ക് ഒരു ആശയം തോന്നി. കാട്ടിൽ പോയി മരങ്ങൾ മുറിച്ച് കൊണ്ട് വന്ന് നാട്ടിൽ നല്ല വിലക്ക് വിൽക്കാം. മറ്റുള്ളവരും സമ്മതിച്ചു.

അങ്ങനെ അവർ പിറ്റേ ദിവസം മുതൽ പണി തുടങ്ങി. കാട്ടിലുള്ള എല്ലാ മരങ്ങളും മുറിച്ച് ഓരോ ദിവസങ്ങളിലായി അവർ തടിവിറ്റു കാശ് ഉണ്ടാക്കി. അങ്ങനെ അവർ പണക്കാരായി. പുതിയ വീടുണ്ടാക്കി കടകൾ തുടങ്ങി.

വൈകാതെ മരം മുറിച്ചതിനെ തുടർന്ന് അരുവികളും തടാകങ്ങളും വറ്റി വരണ്ടു. മൃഗങ്ങളും പക്ഷികളും വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞു. അവ ഗ്രാമങ്ങളിലേക്ക് ഇറങ്ങി. പരിഭ്രാന്തരായി ഗ്രാമങ്ങളിൽ അലഞ്ഞു. വീടുകളും കടകളും കൃഷി കളും എല്ലാം നശിപ്പിച്ചു. ആ ചെറുപ്പക്കാർ മരം മുറിച്ച് പരിസ്ഥിതി നശിപ്പിച്ചപ്പോൾ പരിസ്ഥിതി അവർക്ക് തിരിച്ചടി നൽകി.

ഗുണപാഠം: അത്യാഗ്രഹം ആപത്ത്

ഫാത്തിമ ഹർഷ എം
1 ബി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ