എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
ഏകാന്തത

ദു:ഖത്തെ സന്തോഷമാക്കി മാറ്റുന്ന മാതൃഭാഷയാകുന്ന അമ്മയെപ്പോലുള്ള പ്രകൃതി!!! ഉറങ്ങിയുണരുന്ന നമ്മളിൽ പ്രകാശത്തിന്റെ കിരണങ്ങൾ ചൊരിഞ്ഞ് നമ്മെ നയിക്കുന്ന സൂര്യൻ, നിശയിൽ പ്രണയത്തിന്റെ വെളിച്ചത്താൽ നിലാവ് നമ്മെ ഒരു സുഖനിദ്രയിലാക്കുന്നു, ഇളം കാറ്റിന്റെ തൂവൽ സ്പർശത്താൽ നമ്മളെ ഒരു മധുരസംഗീതമാക്കി മാറ്റുന്നു, വെള്ളം തേടുന്ന കർഷകന്റെ മനസ്സിൽ മഴയൊരു പ്രത്യാശയുടെ വിത്ത് പാകുന്നു, തീ ജ്വാലകൾ പോലെ ജ്വലിക്കുന്ന ഈ ചൂടത്ത് മാമ്പഴത്തിന്റെ മാധുര്യം എന്നിൽ ലഹരിയായി തീരുന്നു, കിളികളുടെ കളാകളാരവം എന്നിലൊരു കുട്ടിയുടെ കരച്ചിൽ പോലെ എന്റെ മനസ്സിൽ പതിക്കുന്നു, സമയം ഒരു മായാലോകം പോലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു, അമ്മയുടെ കൈപുണ്യവും വാത്സല്യവും അറിയുന്ന കാലം, അതെ, ഇത് തി?രിച്ചറിവിന്റെ കാലം.....

മൃദുൽ കൃഷ്ണ എം
9 D എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ