എ.എം.യു.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/ഞാൻ കൊറോണ, സൽപ്പേര് കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ, സൽപ്പേര് കോവിഡ് -19

ഇത് കൊറോണക്കാലം. കൊറോണ അല്ലെങ്കിൽ കോവിഡ് -19....... ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഒരു വൈറസിന്റെ പേരാണിത്. അങ്ങനെ വിശദീകരിച്ചു പറയേണ്ട കാര്യമൊന്നുമില്ല. കാരണം എന്റെ വീട്ടിലെ കൊച്ചു കുട്ടിക്ക്പോലും ഈ പേര് മനഃപാഠമാണ്. മാർച്ച്‌ 10-ന് പ്രഖ്യാപിച്ച ലോക്ക്ഡൌൺ ഇന്നും തുടരുന്നു. നമ്മുടെ കേരളത്തിൽ മാത്രമല്ല, മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ ലോക്ക്ഡൌൺ ഉണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളെ പോലെ കേരളവും ഈ കൊറോണയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. നമ്മുടെ കൊച്ചു കേരളം കൊറോണ അതിജീവനത്തിന്റെ മാതൃകയാണ് എന്ന് പലരും ഇതിനകം പറഞ്ഞു കഴിഞ്ഞു.
ഈ ലോക്ക്ഡൌൺ കാലം ഉപയോഗപ്പെടുത്തുന്നവരും ഉപയോഗപ്പെടുത്താ തെ കിടന്നു ഉറങ്ങി, എണീറ്റു, ഫുഡ്‌ കഴിച്ചു, ടീവീ കണ്ടു, ഫോണിൽ കളിച്ചു കഴിയുന്നവരും ഉണ്ട്. എന്നാൽ ചിലർക്കൊക്കെ ഈ ലോക്ക്ഡൌൺ നല്ലഒരു അവസരം ആണ്. സിനിമ താരങ്ങൾ, ഫുട്ബോൾ, ക്രിക്കറ്റ്‌ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ, പോലുള്ളവർക്ക് കുടുംബത്തോടു കൂടെ ചിലവഴിക്കാൻ പറ്റിയ ഒരവസരം കൂടിയാണ് ഈ ലോക്ക്ഡൌൺ കാലം. എന്നാലും ലോക്ക്ഡൌൺ ലംഗിച്ചു ചുമ്മാ ആളുകളുടെ മുന്നിൽ വലിയ ആളാവാൻ വേണ്ടി വലിയ വിലയുള്ള ബൈക്കും കാറും ഓടിച്ചു നടക്കുന്നവരും ഒത്തിരി ഉണ്ട്. ഇല്ലന്ന് പറയാൻ സാധിക്കില്ല. കാരണം നമ്മുടെ വീട്ടിലോ ചുറ്റുവട്ടത്തിലോ ഒക്കെ ഉണ്ടാകും അങ്ങനത്തെ ആളുകൾ. അവർക്കൊന്നും അറിയില്ല കൊറോണ അല്ലെങ്കിൽ കോവിഡ് -19എന്ന ഈ വൈറസിനെ കുറിച്ച്......
അതിന്റെ തീവ്രത എന്താണെന്ന്......
അത് പേരിൽ ഒരു വൈറസ് ആകാം... പക്ഷെ...... ഒന്നോർക്കണം പ്രിയപ്പെട്ടവരെ.... കേരളത്തിനു അകത്തും ഇന്ത്യക്കകത്തുമായി 700-ൽ അധികം മരണവും 24300-ൽ അതികം രോഗികളും ഉണ്ട്. ലോകത്തുഒട്ടാകെ രണ്ടുലക്ഷത്തിലേക്കടുക്കുന്നു കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം. അതിനിടയിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും........
സഹോദരങ്ങളെ......
നമുക്ക് വേണ്ടിയാണ് കേന്ദ്രവും സർക്കാരും കഷ്ട്ടപ്പെടുന്നത്. ഇതിനൊക്കെ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും അഭിനന്ദിക്കണം.
2017-ൽ വേറെ ഒരു വൈറസ്. പേര് നിപ. പഴംതീനി വവ്വാലുകളിൽ നിന്നാണ് എന്ന് സ്ഥിതീകരണം. അതിനു ശേഷം 2018-19 മഴക്കാലത്തെ പ്രളയം. ഇതിനെയൊക്കെ അതിജീവിച്ചവരാണ് നാം മലയാളികൾ. ഇതും നാം ഒന്നിച്ചുനിന്ന് നേരിടണം. അതിന് ഈ മഹാമാരി കാലത്ത് നമുക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി രാപകൽ ഇല്ലാതെ കൊറോണ വൈറസിനെതിരെ പടപൊരുതുന്ന കേന്ദ്ര/സംസ്ഥാന സർക്കാറുകൾ, ത്രിതല പഞ്ചായത്തുകൾ, പോലീസ് സേന, ആരോഗ്യ പ്രവർത്തകർ, കെ. എസ്. ഇ.ബി, ആശവർക്കർമാർ മറ്റു സർക്കാർ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് നമ്മുടെ സഹകരണവും പ്രോത്സാഹനവും നന്ദിയും സ്നേഹവും വേണം.
സമാനതകലില്ലാത്ത സങ്കീർണ്ണ സാഹചര്യങ്ങളും സാമൂഹിക നിയന്ത്രണങ്ങളുമാണ് ഈ ലോക്ക്ഡൌൺ കാലത്ത് ജനങ്ങൾ അനുഭവിച്ചറിയുന്നത്. ഓരോ ദിവസവും ആശങ്കയിൽ പൊതിഞ്ഞെടുത്ത പുതിയ അനുഭവങ്ങൾ വൈറസ് വ്യാപനം നേരിടുന്നതിൽ ആശ്വാസകരമായ നില കൈവരിക്കാനായി എന്നതിൽ നമുക്ക് അഭിമാനിക്കാം......
'കൈ കഴുകിയാൽ കൊറോണ വരൂലേ....?'
അതിശയിക്കണ്ട... ഒരു കുഞ്ഞു വായിൽ നിന്നും വന്ന ഒരു ചോദ്യമാണ് ഇത്. വരില്ല എന്നല്ല. സോപ്പ്, സാനിറ്റയ്‌സർ, ഹാൻഡ് വാഷ് തുടങ്ങിയവ വൈറസിന്റെ തീവ്രത കുറക്കാൻ നമ്മെ സഹായിക്കും.ലോക്ക്ഡൌൺ ആയാലും വ്യാജ പ്രജരണങ്ങൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. പല തരത്തിലുള്ള വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അതിലൊന്നും വീഴാതെ നമ്മെ നാം തന്നെ ശ്രദ്ധിക്കണം.....
എന്നാൽ കൊറോണ ട്രോള്ളൻമാർക്ക്‌ ഒരാഘോഷം തന്നെയാണ്. കൊറോണ ട്രോള്ളൻമാർക്ക് ട്രോൾ ആണ്. പക്ഷെ...... അതിന്റെ ഗൗരവം അറിയാതെ പോവരുതേ....
കൊറോണ എന്ന ലാറ്റിൻ പദതിനർത്ഥം കിരീടം എന്നാണത്രേ........
കേരളത്തിൽ 7-റെഡ് സോണുകൾ ആണ് ഉള്ളത്. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, പാലക്കാട്‌ എന്നിവയാണവ.
നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് നാം എങ്ങനെയാണ് നന്ദി പറയുക.അവർ നോക്കിയത് അവരുടെ മാത്രം ജീവനല്ല..... കേരളത്തിന്റെ ഓരോ അതിർത്തി വരെയുള്ള ജീവനുകളാണ്.ശൈലജ ടീച്ചറെ പോലെ ഒരു ആരോഗ്യ മന്തിയെ കിട്ടിയതിനു നമ്മൾ മലയാളികൾക്കു അഭിമാനിക്കാം. അതുപോലെ നമ്മുടെ സർക്കാർ, ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗ്യസ്ഥന്മാർ എന്നിവർക്ക് നാം ഒരു ബിഗ് സല്യൂട്ട് പറയണം. നമ്മുടെ കേരളത്തിന്റെ "നട്ടെല്ല് "എന്നു വേണമെങ്കിൽ പറയാം,,, നമ്മുടെ പ്രവാസികൾ.......
നമ്മുടെ കേരളത്തിന്റെ നിലനിൽപ്പിനു വേണ്ട അവരെ ഒരാപത്തു വരുമ്പോൾ നമ്മൾ കൂടെ നിൽക്കണം. ഈ കൊറോണ പ്രതിസന്ധി അവരെയും നല്ലപോലെ ബാധിച്ചിട്ടുണ്ട്. നാട്ടിലെത്താൻ കഴിയാതെ അവിടെ കുടുങ്ങിയ ഒരുപാട് പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ ഉണ്ട്. അവരെ നാട്ടിലെത്തിക്കാൻ സർക്കാരിനോടും കേന്ദത്തിനോടും അഭ്യർത്ഥിക്കുന്നു........ നമ്മെ സഹായിക്കുന്നവർക്ക് തിരിച്ചും നാം സഹായം ചെയ്തുകൊടുക്കൽ നമ്മുടെ കടമയാണ്.
ഭയമല്ല ജാഗ്രതയാണ് വേണ്ടത്.........
അകലം പാലിക്കാം.......
മനസ്സുകൊണ്ടടുക്കാം.......
നല്ല നാളെക്കായി..........
ഈ കൊറോണ കാലത്തെയും നമ്മൾ ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും.....
അതിന് സർക്കാർ നിർദ്ദേശങ്ങൾ നമുക്കനുസരിക്കാം......
ലോകാ സമസ്താ
സുഖിനോ ഭവന്തു


ഷമില
7 A എ. എം. യു. പി സ്കൂൾ കന്മനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം