എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/പൊരുതാം കരുതലോടെ സംരക്ഷിക്കാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം കരുതലോടെ.. സംരക്ഷിക്കാം പ്രകൃതിയെ
      പ്രകൃതി ദൈവം നമുക്ക് കനിഞ്ഞ് നൽകിയ അനുഗ്രഹം. എണ്ണിയാലൊടുങ്ങാത്ത സമ്പൽ സമൃദ്ധി പുഴകൾ, അരുവികൾ അങ്ങനെ പോകുന്നു നമ്മുടെ പ്രകൃതിയുടെ സമ്പത്ത്. പക്ഷെ നാം നമ്മുടെ പരിസ്ഥിതിയെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നു. അനിയന്ത്രിതമായ മണൽവാരൽ നമ്മുടെ പുഴയെ നശിപ്പിക്കുന്നു. നിയന്ത്രണമില്ലാത്ത കല്ല് വെട്ടൽ നമ്മുടെ ഭൂമിയിലെ മലകളേയും പർവതങ്ങളേയും നശിപ്പിക്കുന്നു. ഇപ്പോൾ ഇതാ പ്രകൃതിയുടെ ക്രൂരതക്ക് പുതിയ ഒരു പേരു കൂടി covid - 19 അതെ കൊറോണ.നമ്മുടെ പരിസ്ഥിതിയിൽ നിന്നും നമുക്ക് ഒരിക്കലും നശിപ്പിക്കാൻ പാടില്ലാത്ത കാട്ടു മൃഗങ്ങളെ കൊന്നു തിന്നുന്നതിലൂടെ ആ സൂക്ഷമ ജീവിയായ വൈറസ് അങ്ങനെ മനുഷ്യരിലും എത്തിയിരിക്കുന്നു. അവന്റെ നാശം കാണാൻ വേട്ടയാടി കൊല്ലപ്പെടുന്ന മൃഗങ്ങളുടേയും മറ്റു ജീവികളുടേയും കണ്ണീരിന്റെ പേരാണ് covid 19.
     
     ഇനിയെങ്കിലും നമുക്ക് കൈ കോർക്കാം ഒറ്റക്കെട്ടായി . പ്രകൃ തിയെ സംരക്ഷിച്ച് കൊണ്ട് covid 19 എന്ന മഹാമാരിയെ തുരത്താം. കൈകൾകഴുകിയും മാസ്ക് ധരിച്ചും സമ്പർക്കം കുറച്ചും നമുക്ക് അതിനെ തടയിടാം.
      പൊരുതാം.... കരുതലോടെ 
      രക്ഷിക്കാം... നമ്മുടെ പ്രകൃതിയെ'
യഷ മിർഫ കെ
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം