എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവ പരിപാടികൾക്ക് ജൂൺ 3 ന് രാവിലെ 10 മണിക്ക് തന്നെ വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പൂർവ്വ അധ്യാപകർ, പിടിഎ എം പി ടി എ പ്രതിനിധികൾ, തുടങ്ങിയവരെല്ലാം പങ്കെടുത്തു. നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിന്റെ ഭാഗമായി. LSS വിജയികൾ, SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ  അനുമോദിച്ചു. എന്റെ വിദ്യാലയത്തിന് എന്റെ സമ്മാനം പദ്ധതിയുടെ ഉദ്ഘാടന കർമ്മവും ഇതോടൊപ്പം നടന്നു.

പുതിയ കൂട്ടുകാരെ വരവേൽക്കാനായി നേരത്തെ തന്നെ  സ്കൂൾ അലങ്കരിക്കുകയും വിദ്യാർത്ഥികൾക്കായി സെൽഫി കോർണർ തയ്യാറാക്കുകയും ചെയ്തിരുന്നു. കൂടാതെ മികവിന്റെ കേന്ദ്രത്തിലേക്ക് ഞങ്ങളും എന്ന ബോർഡിൽ കുട്ടികൾ അവരുടെ ഫോട്ടോ ഒട്ടിക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. പ്രവേശനോത്സവ സമ്മാനങ്ങളും പുസ്തകങ്ങളും മധുര  വിതരണവും നടന്നു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്തു രണ്ടു തൈകൾ നട്ടാണ് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാവിലെ നടന്ന അസംബ്ലിയിൽ പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിന പ്രസംഗം, കവിതകൾ, സന്ദേശങ്ങൾ, തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി.

പോസ്റ്റർ നിർമ്മാണം, ഡോക്യുമെന്ററി പ്രസന്റേഷൻ, പരിസ്ഥിതി ദിന ക്വിസ് മത്സരങ്ങൾ, നിറം നൽകൽ, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ നടക്കുകയുണ്ടായി

വായന വാരാചരണം

ജൂൺ 19 വായന വാരാചരണത്തിൽ വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. വിദ്യാലയം നടപ്പിലാക്കി വരുന്ന തനത് പ്രവർത്തനമായ വായന പരിപോഷണ പരിപാടി 'അക്ഷരജാലകം' എഴുത്തുകാരനായ ദിനേശ് കാരന്തൂർ ഉദ്ഘാടനം ചെയ്തു. കൂടാതെ ക്ലാസ് റൂം ലൈബ്രറി വിതരണ ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. ഒരു അക്കാദമിക വർഷം ഒരു വിദ്യാർത്ഥി 10 പുസ്തകമെങ്കിലും വായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുന്ന 'അക്ഷരജാലകം' പ്രവർത്തനങ്ങൾ ഓരോ ക്ലാസിലും തുടക്കം കുറിച്ചു. പ്രസംഗം മത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം, പുസ്തക പ്രദർശനം, വായനശാല സന്ദർശനം, ആസ്വാദനക്കുറിപ്പ് രചന, അക്ഷര ചിത്രങ്ങളിലൂടെ, മണലെഴുത്ത്, സംയുക്ത വായന , തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടന്നത്.