എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. 
1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം വിദ്യാഭ്യസത്തിന്റെ സർവ്വ മേഖലകൾക്കും ഊന്നൽ നൽകി വരുന്നു. 2005 മുതൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി സെക്ഷൻ, 2006 മുതൽ ആരംഭിച്ച ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ -ദൃശ്യ ശ്രാവ്യ മാധ്യമ സഹായത്തോടെ അധ്യയനം നടത്തുന്ന അധ്യാപകർ. കമ്പ്യൂട്ടർ ലാബ്, സയൻസ്‌ലാബ്, ലൈബ്രറി റൂം, സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ, സ്കൗട്ട്, ഗൈഡ്സ്, S.P.. C യൂണിറ്റുക ൾ, കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം. LSS - USS , സംസ്കൃത സ്കോളർഷിപ്പുകൾ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ കൈയ്യെടുത്തു പ്രവർത്തിക്കുന്ന നാൽപ്പത്തി അഞ്ചോളം അധ്യാപകർ ഇവയെല്ലാം ഈ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു.