എൽ പി എസ് അറവുകാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
12 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി 11 ക്ളാസ്സുമുറികൾ ഉണ്ട്.പടിഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്.സ്കൂളിന് സ്വന്തമായി 2 കമ്പ്യൂട്ടറും 6 ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുരയും ഉണ്ട്. ഇന്റർനെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.
വിശാലമായതും , വൃത്തിയുള്ളതുമായ സ്കൂൾ മുറ്റം , മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം, സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ ക്ലാസ് മുറികൾ , കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് / മൂത്രപ്പുര . ടൈലിട്ടതും സീലിംഗ് ഉള്ളതും വൈദ്യുതീകരിച്ചതുമായ ക്ലാസ് മുറികൾ . കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സ്കൂൾ ഗ്രൗണ്ട് കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്താൻ RO പ്ലാന്റുകൾ, സ്മാർട്ട് ക്ലാസ് റൂം , സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് കോർണർ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിനുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.

ചിത്രശാല
[[പ്രമാണം:35216 sajithrabook.jpeg|ലഘുചിത്രം|സചിത്ര പുസ്‌തകം. ശില്പശാല 2]]









