എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/ ചിന്നുവിന് പറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിന് പറ്റിയ അമളി

അമ്മുവും ചിന്നുവും കൂട്ടുകാരായിരുന്നു.അമ്മു ഒരു നല്ല കുട്ടിയായിരുന്നു. അവൾ എന്നും രാവിലെ എഴുന്നേൽക്കും,പല്ലുതേയ്ക്കും, കുളിക്കും. അമ്മ പറയാതെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യും.എന്നാൽ നമ്മുടെ ചിന്നുവോ അവൾ എഴുന്നേൽക്കുമെങ്കിലും പല്ലു തേക്കാനും, കുളിക്കാനുമെല്ലാം അമ്മ വടിയുമായി പുറകെ നടക്കണം.കൂടാതെ ചിന്നുവിന് കടയിലെ ഭക്ഷണത്തോടായിരുന്നു താത്പര്യം. അവൾ അതിനായി എപ്പോഴും വാശി പിടിക്കുമായിരുന്നു. അവളുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ വാങ്ങി കൊടുക്കുകയും ചെയ്യും. ചിന്നു താൻ കഴിച്ച ഭക്ഷണത്തെ കുറിച്ച് വലിയ ഗമയിൽ അമ്മുവിനോട് പറയുമായിരുന്നു.അതു കേൾക്കുമ്പോൾ അമ്മു പറയും "ചിന്നൂ കടകളിൽ തുറന്നു വെച്ച ഭക്ഷണ സാധനങ്ങൾ കഴിക്കരുത്‌. അത് പല അസുഖങ്ങൾക്കും കാരണമാകും".എന്നാൽ ചിന്നു അതൊന്നും കേൾക്കാറില്ല. അങ്ങനെയിരിക്കെ ചിന്നുവിൻ്റെ അനിയൻ്റെ ഒന്നാം പിറന്നാളെത്തി.അതിനു തലേ ദിവസം ബിരിയാണി വാങ്ങി തരണമെന്ന് പറഞ്ഞ് ചിന്നു വാശി പിടിച്ചു. അവൾ വാശി പിടിച്ച് കരയാൻ തുടങ്ങി. അപ്പോൾ അമ്മ പറഞ്ഞു "മോളെ നാളെ അനിയൻ്റെ പിറന്നാളല്ലേ കേക്ക് മുറിക്കാം, പായസം ഉണ്ടാക്കാം, അമ്മ വീട്ടിൽ തന്നെ ബിരിയാണി ഉണ്ടാക്കി തരാം.” എന്നാൽ അവൾ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. അവസാനം നിവൃത്തിയില്ലാതെ അച്ഛൻ അവൾക്ക് ബിരിയാണി വാങ്ങിക്കൊടുത്തു. അവൾ അത് രുചിയോടെ കഴിച്ചു. കുറെ രാത്രിയായപ്പോൾ ചിന്നുവിന് വയറു വേദനിക്കാൻ തുടങ്ങി കൂടെ ഛർദ്ദിയും. അവളെ അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി. അവളെ പരിശോധിച്ച ശേഷം ഡോക്ടർ ചോദിച്ചു "ന്താ ഇപ്പോ ഇങ്ങനെ വരാൻ കാരണം.പുറത്തു നിന്നുള്ള ഭക്ഷണം വല്ലതും കഴിച്ചോ? അച്ഛൻ പറഞ്ഞു "അവൾ ബിരിയാണി കഴിച്ചിരുന്നു". "ആ അതു തന്നെ കാരണം.കടയിലെ ഭക്ഷണം കഴിവതും കുട്ടികൾക്ക് വാങ്ങി കൊടുക്കാതിരിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് നല്ലത്. എന്തായാലും രണ്ട് ദിവസത്തേക്ക് കഞ്ഞി പോലെയുള്ള ലഘു ഭക്ഷണം കഴിച്ചാൽ മതി" ഡോക്ടർ പറഞ്ഞു. അങ്ങനെ മരുന്നും വാങ്ങി അവർ വീട്ടിലെത്തി. പിറ്റേന്ന് അനിയൻ്റെ പിറന്നാളാഘോഷത്തിന് എല്ലാവരും വന്നെത്തി.അമ്മ പായസവും ,ബിരിയാണിയും ഉണ്ടാക്കി എല്ലാവരും ഭക്ഷണം കഴിച്ച് സന്തോഷത്തോടെ മടങ്ങി.എന്നാൽ ചിന്നുവിനു മാത്രം അതൊന്നും കഴിക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവൾ ചിന്തിച്ചു. ഇന്നലെ അമ്മ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്കും കഴിക്കാമായിരുന്നു.അമ്മു പറഞ്ഞത് എത്ര ശരിയാ കടയിലെ ഭക്ഷണം കഴിക്കാതിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ വരില്ലായിരുന്നു. ഞാൻ ഇനി അമ്മുവിനെ പോലെ നല്ല കുട്ടിയായിരിക്കും. നല്ല ആഹാരശീലവും ശുചിത്വവും പാലിക്കും. ഗുണപാഠം - നല്ല ആഹാരമാണ് നല്ല ആരോഗ്യം

ഐശ്വര്യ പി അനീഷ്
III B അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ