എൽ എഫ് എൽ പി എസ് ലോകമലേശ്വരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തഴപ്പായനെയ്ത്തിൽ പ്രസിദ്ധിയാർജ്ജിച്ച എടവിലങ്ങു ഗ്രാമത്തിനും മുസിരിസ് പൈതൃകം പേറുന്ന കൊടുങ്ങല്ലൂരിനും മദ്ധ്യേ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ലോകമലേശ്വരം എന്ന ഈ സ്ഥലം .പഴയ കാലത്തു ഇവിടെ കൊയ്ത്തുകാലമായാൽ സ്കൂളിലേക്ക് എത്തുമായിരുന്നില്ല .കൃഷിയും അന്നത്തെ പ്രധാന വരുമാനമാർഗമായിരുന്നു .ഗതാഗതമാർഗങ്ങൾ വളരെ കുറവായിരുന്നു അന്ന് .കാൽനടയായും കാളവണ്ടിയിലും കുട്ടികൾ എത്തിയിരുന്നു.പായനെയ്ത് ,പാടത്തു പണിയെടുക്കൽ ,കയറുപിരിക്കൽ ,കിഴങ്ങുരയ്ക്കൽ തുടങ്ങിയവ ഇവിടത്തുകാരുടെ പ്രധാനതൊഴിൽ ആയിരുന്നു .മൺപാത്ര നിർമ്മാണവും ഉണ്ടായിരുന്നു.സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് സ്കൂളിൽനിന്നുകുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലായിരുന്നു .ഇന്ന് പാടങ്ങളെല്ലാം നികന്നു .വയലിൽ പണിയെടുക്കുന്നവർ  ഇല്ല .ഗൾഫ് രാജ്യങ്ങളിലേക്ക് പലരും കുടിയേറി.സാമ്പത്തികമായി കുറെയേറെ മെച്ചപ്പെട്ടു .