എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വം എന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം എന്ന പാഠം

ഒരിടത്ത് ഒരു കുസൃതിയായ കുട്ടി ഉണ്ടായിരുന്നു. അവൻ പ്ലാസ്റ്റിക് കുപ്പികളും, ചപ്പ് ചവറുകളും എല്ലാം തെരു വുകളിലും പുഴകളിലും തോടുകളിലും വലിച്ചെറിയുമായിരുന്നു. അതു കാരണം ജലാശയങ്ങൾ മലിനമാവുകയും തെരുവുകളിൽ ദുർഗന്ധം ഉണ്ടാകുകയും ചെയ്തു. അതുകൊണ്ടു തന്നെ വീട്ടുകാർക്കും നാട്ടുകാർക്കും അവനോട് ദേഷ്യം തോന്നി. അവന്റെ മാതാപിതാക്കൾ അവനോട് പറഞ്ഞു: 'മോനേ, നീ ഈ ചെയ്യുന്നത് പ്രകൃതിക്ക് ദോഷം ചെയ്യും. അതുകൊണ്ട് നീ ഇതൊന്നും ഇനി ചെയ്യരുത്'. പക്ഷേ അവനോ,കേട്ടഭാവം നടിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവന് കലശലായ പനിയും ശ്വാസം മുട്ടുമുണ്ടായി. അവൻ ഡോക്ടറിനെ കാണാൻ ആശുപത്രിയിൽ എത്തി. ശുദ്ധമായ ജലം കുടിക്കണം , ശുദ്ധമായ വായു ശ്വസിക്കണം , പരിസരം എപ്പോഴും ശുചിയായി വയ്ക്കണം , എങ്കിൽ രോഗങ്ങൾ ഉണ്ടാകാതെ നമുക്ക് ജീവിക്കാം. നമ്മൾ പ്രകൃതിയെ സ്നേഹിക്കുക, അപ്പോൾ പ്രകൃതി നമ്മളെയും സ്നേഹിക്കും എന്ന് ഡോക്ടർ അവനോട് പറഞ്ഞു. ഇതു കേട്ട അവന് കാര്യം മനസിലായി. പിന്നീട് ഒരിക്കലും അവനിത് ആവർത്തിച്ചിട്ടില്ല.

അനുഷ . ട. നായർ
4 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ