എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

മോട്ടിവേഷൻ ക്ലാസ്സ്

HARISH SIR

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഇൻ്റർനാഷണൽ ട്രെയിനർ ശ്രീ ഹരീഷ് ബാബു ഹരീഷ് സാറിൻെറ നേതൃത്വത്തിൽ മെയ് 30 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.കുട്ടികൾക്കൊപ്പം മാതാപിതാക്കളും ക്ലാസ്സിൽ സന്നിഹിതരായിരുന്നു. ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ പൊതുപരീക്ഷയെ നേരിടേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നത് വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു.

പുതു കാൽവെപ്പ്

പുതിയ അധ്യായനവർഷത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ അധ്യാപകർക്ക് കിരണ അച്ഛൻറെ നേതൃത്വത്തിൽ ജൂൺ ഒന്നാം തീയതി വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഒപ്പം തന്നെ നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി 6 അധ്യാപകർ ചാർജ് എടുത്തു .ഏവർക്കും സ്വാഗതം.........


പ്രവേശനോത്സവം.

പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി നമ്മുടെ വിദ്യാലയം "പ്രവേശനോത്സവം" ജൂൺ 3ാം തിയ്യതി നടത്തുകയുണ്ടായി.അഡ്വ.കെ ആർ വിജയ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ പ്രവേശന ഗാനം, വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങൾ, രക്ഷ്താക്കൾക്ക് ഓറിയൻേറഷൻ സെഷനുകൾ, നവാഗതർക്കിടയിൽ ഒരു വ്യക്തിത്വവും സൗഹൃദവും വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പുതിയ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് യാത്രയിലേക്ക് മാറ്റുന്നതിലും സ്ഥാപനത്തിനുള്ളിൽ നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിലും പ്രവേശനോത്സവം ഒരു പ്രധാന പങ്ക് വഹിച്ചു.

പരിസ്ഥിതിദിനാഘോഷം

ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ് സി വിദ്യാർത്ഥിനിക്ക് വൃക്ഷത്തൈ നൽക്കി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തനമായി Nature's Guardians എന്ന പദ്ധതിയെ കുറിച്ച് ബിൻസി ടീച്ചർ സംസാരിക്കുകയും വിദ്യാർത്ഥിനികൾ വൃക്ഷത്തൈക്കൾ പരസ്പരം കൈമാറികൊണ്ട് പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും ചെയ്യതു. ഡയാന ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥിനിക്കൾക്ക് വൃക്ഷത്തൈകളുടെ വിതരണവും നടത്തി.

അധ്യാപകർക്കായുള്ള ഏകദിന ശില്പശാല

സിഎംസി ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി അധ്യാപക അനധ്യാപകർക്കായി നടത്തിയ ഏകദിന ശില്പശാല 2024 ജൂൺ 17ന് മാള കാർമൽ കോളേജിൽ വെച്ച് നടത്തപ്പെട്ടു. ഉദയ പ്രൊവിൻഷ്യൽ സുപീരിയർ ഡോക്ടർ സിസ്റ്റർ വിമല സിഎംസി ഉദ്ഘാടനം ചെയ്തു സംസാരിച്ച യോഗത്തിൽ ഫാദർ വർഗീസ് പന്തലുക്കാരൻ സിഎംഐ പള്ളിക്കൂടം സംരംഭക ബോധനശാസ്ത്രം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.പള്ളിക്കൂടം എന്ന ആശയത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള വിശദീകരണം പുതിയ അറിവായിരുന്നു അതോടൊപ്പം നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നേടുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വിഭാഗമായ ചാറ്റ് ജിപിടി യുടെ പ്രയോഗ പരിശീലനവും ഉണ്ടായിരുന്നു

വായനദിനം

വായന ലോകത്തെ അണയാത വഴിവിളക്ക് എന്ന് വിശേഷിപ്പുക്കുന്ന പി. എൻ. പണിക്കരുടെ ഓർമ്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. പുതു തലമുറയെ വായന ലോകത്തോക്ക് കൈപിടിച്ചു ഉയർത്തക്കുക എന്ന സന്ദേശത്തോടെ സി. നവീന എല്ലാവരെയും സ്വാഗതം ചെയ്യതു. ഉദ്ഘാടകനെ സ്വാദതം ചെയ്യതുകൊണ്ട് പി. ടി. എ പ്രസിഡ്ന്റ് ജെയ്സൺ കാരപ്പറമ്പിൽ സംസാരിച്ചു. തിരിതെളിച്ചുകൊണ്ട് ശ്രീ അശോകൻ ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്യത് സംസാരിച്ചു. വായനദിനത്തിന്റെ പ്രധാന്യം വിദ്യാർത്ഥികളിൽ ഉണർത്തികൊണ്ട് ശ്രീ പ്രജീഷ് സംസാരിച്ചു. കുമാരി സിൻഡ്രെല്ല തന്റെ നോവലിനെ കുറിച്ച് പറയുകയും പുസ്തകപ്രദർശിപ്പിക്കുകയും ചെയ്യതു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പത്താംക്ലാസിലെ വിദ്യാർത്ഥിനികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യതു. നന്ദി പ്രസംഗത്തോടെ പരിപാടികൾ അവസാനിച്ചു.

യോഗ സംഗീതദിനം

യോഗദിനവും സംഗീതദിനവും സംയൂക്തമായി 24/06/2024 തിങ്കളാഴ്ച ആഘോഷിച്ചു.സംഗീത യോഗ ദിനാചരണം

2024-25 അധ്യായനവർഷത്തെ സംഗീത യോഗ ദിനാചരണം വളരെ പ്രത്യേകതകളോടുകൂടെ ആചരിച്ചു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നവീന ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഇമ്പമാർന്ന സംഗീതം ശാരീരിക ക്ഷമത നൽകുന്ന യോഗഎന്നിവ അവതരണവും ഉണ്ടായിരുന്നു

മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും മറുപടിയായി സംഗീതവും യോഗയും എങ്ങനെ അഭ്യസിക്കാം എന്നതിനെക്കുറിച്ച് അറിവ് ലഭിക്കുവാൻ പ്രവർത്തനങ്ങളെ കൊണ്ട് സാധിച്ചു.

ലോക ലഹരി വിരുദ്ധ ദിനാചരണം 2024

2024 ലോക ലഹരി വിരുദ്ധ ദിനാചരണം സയൻസ് . എസ് പി ജി ഗൈഡ്സ്, റെഡ് ക്രോസ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമചിതമായി ആചരിച്ചു. തൃശ്ശൂർ എക്സൈസ് ഡിവിഷൻ ഇരിഞ്ഞാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസ് ശ്രീ ജദിർ പി എം ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും അതുമൂലം മാതാപിതാക്കൾക്കും സമൂഹത്തിനും വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ഒരാഴ്ച നീണ്ടുനിന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടികളിൽ ജൂൺ 26ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ആമുഖ പ്രഭാഷണം നടത്തി കുമാരി ശ്രീശ്വേതാ വിവിധതരം ലഹരികളെ കുറിച്ചും ലഹരി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു കുട്ടികൾക്കായി പ്ലക്കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം FLASH MOB എന്നിവയും സംഘടിപ്പിച്ചു.ഇവയെല്ലാം കൈകളിൽ വഹിച്ചുകൊണ്ടുള്ള റാലിയും ഉണ്ടായിരുന്നു ലഹരിയുടെ ഉപയോഗം സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യേണ്ടതാണെന്നുള്ള ബോധ്യം ലഭിക്കുവാൻ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.

അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം

2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. PTA പ്രസിഡൻ്റ് Sri Jaison Karaparambil അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും Rev. Fr. Jose Kelamparambil  ഉദ്ഘാടനം  ചെയ്ത് മാതാപിതാക്കളെ അഭിസംബോധന  ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള PTA ഭാരവാഹികളായി  Sri Sivin K Varghese PTA President ,  Sri Jaifin francis vice president , Swapna francis MPTA President ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു.

[11:43 am, 1/8/2024] Sr Grace Mariya: അംഗനയുംസ്ത്രീശക്തികരണവും

ആരോഗ്യ ബോധവൽക്കരണം

അംഗനയും സ്ത്രീശക്തികരണവും (July - 18)

   എൽ എഫ് സ്കൂൾ വൈദ്യരത്നം ഔഷധശാലയും സംയുക്തമായി  അംഗനയും സ്ത്രീശക്തികരണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. അധ്യാപിക ബിൻഷ തോമസ് സ്വാഗതം അർപ്പിക്കുകയും വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ ജ്യോതിഷ് പ്രാരംഭ സന്ദേശം നൽകുകയും , വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ മീനു ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.ആയുർവേദ ജീവിതചര്യകളിലൂടെയും ഔഷധ ഉപയോഗത്തിലൂടെയും ആരോഗ്യ സംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം എന്ന് വ്യക്തമായ ബോധവൽക്കരണം നൽകിയ ഈ ക്ലാസ് കുഞ്ഞുങ്ങൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു.12. 30 ഓടെ സമാപനം കുറിച്ച ക്ലാസുകൾക്ക് സ്കൂൾ അധ്യാപിക നിഷ ടീച്ചർ നന്ദി അർപ്പിച്ചു.

ഒളിമ്പിക്സ് ദീപശിഖ പ്രയാണം

പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടൊപ്പം സ്കൂളുകളിലും കുട്ടികളിലെ കായികക്ഷമത ആരോഗ്യപരിപാലനത്തിന് അനിവാര്യം എന്ന് അനുസ്മരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒളിമ്പിക്സ് ദീപശിഖ പ്രയാണം സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. നവീന പ്രാരംഭ സന്ദേശം നൽകിയതിനു ശേഷം സ്പോർട്സ് ചാമ്പ്യൻ കുമാരി എനോഷ ജോബി ഹെഡ്മിസ്ട്രസ് കൊളുത്തിക്കൊടുത്ത ദീപശിഖയും ഏന്തി നടത്തിയ ദീപശിഖപ്രയാണം കുട്ടികളിൽ ഏറെ പ്രചോദനം ജനിപ്പിച്ചു.

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ,ആദരം , സത്യപ്രതിജ്ഞ.

      സ്കൂൾ ഭരണത്തിനായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പാർലമെൻറ് തിരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ ജൂലൈ ആദ്യവാരം നിർദിഷ്ട ഫാേറത്തിൽ സമർപ്പിക്കാൻകുട്ടികൾക്ക് നിർദ്ദേശം നൽകി. തുടർന്ന് നാല് ദിവസത്തിനുള്ളിൽ പിൻവലിക്കാനുള്ള  അവസരവും നൽകി.തുടർന്ന് സ്ഥാനാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്താനുള്ള അവസരം സ്കൂൾ അസംബ്ലിയിൽ നൽകി. കുട്ടികളുടെ വൈജ്ഞാനിക മികവും ഉൾചേർത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് സി. നവീന ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടെടുപ്പിന് ആരംഭം കുറിച്ചു. ജൂലൈ 12 ന് നടത്തിയ വോട്ടെടുപ്പിൽമുഴുവൻ കുട്ടികളും കമ്പ്യൂട്ടറിലാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് കുട്ടികളുടെ വിജയശതമാനം സാങ്കേതി വിദ്യയുടെ സഹായത്തോടെ സൂചിക ഗ്രാഫ് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു.

           July 24 ന് നടന്ന പാർലമെൻറ് അംഗങ്ങളുടെ സത്യ പ്രതിജ്ഞ ചടങ്ങ് മുൻ M P തോമസ് ഉണ്ണിയാൻ ഉദ്ഘാടനം ചെയ്തു. സി.നവീന സ്വാഗതം അർപ്പിച്ച് സംസാരിച്ചു.

     യോഗത്തിൽ ഉന്നത നിലവാരം പുലർത്തിയ സ്കൂളിനും ഹെഡ്മിസ്ട്രസ്സിനുംദീപിക നൽകിയ പുരസ്കാരം ദീപിക പ്രതിനിധി നൽകുകയും സ്കൂൾ മാനേജർ സി. കരോളിൻ cmc പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

           പിന്നീട് മുൻ MP തോമസ് ഉണ്ണിയാടൻ പ്രതിനിധികളുടെ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിച്ച്, സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി. 11 മണിയോടെ യോഗം സമാപിച്ചു.