എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/മക്കളേയും കാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മക്കളേയും കാത്ത്

ആ പിതാവ് ആ വീട്ടിൽ തന്റെ ഇളയമകനുമൊത്താണ് താമസിക്കുന്നത്. തന്റെ ഭാര്യയുടെ മരണം ആ പിതാവിനെ വല്ലാതെ അലട്ടിയിരുന്നു. തന്റെ ഒറ്റപ്പെടൽ മാറ്റിയെടുക്കുന്നത് ആഴ്ചയിലും മാസത്തിലും ഒരിക്കൽ പട്ടണത്തിൽ ജോലിക്കുപോയിരിക്കുന്ന മകനും കുടുംബവും എത്തിചേരുമ്പോഴാണ്. അപ്പാപനുമൊത്ത് കളിച്ചും ചിരിച്ചും, അമ്മായിയപ്പനും മൊത്ത് പഴയ വിശേഷങ്ങളും പങ്കുവച്ചു നടക്കുന്ന മരുമകുളും, അപ്പനെ കാണാൻ ഒരു കുപ്പി ത്രിബിൾ എക്സ റം മായി വരുന്ന മകുനേയും കാത്ത് ആ അപ്പൻ എന്നും ഇരിക്കുമായിരുന്നു. എന്നാൽ മാർച്ച് മുതൽ അവർ എത്തിയില്ല. ഈസ്റ്റർ പെരുന്നാൾ ദിനത്തിലും എല്ലാവർഷവും പെൺമക്കളും മരുമക്കളും എല്ലാവരും കൂടിച്ചേരുന്ന ഈ പെരുന്നാൾ ഒറ്റയ്ക്കായപ്പോഴേക്കും അപകം അപ്പച്ചൻ മണത്തറിഞ്ഞു. ഇനി തനിക്ക് തന്റെ മക്കളെ എല്ലാവരുേയും ഒന്നിച്ച് എന്നാണ് ഒന്ന് കാണാൻ സാധിക്കുക. എന്നാൽ തന്റെ ആഗ്രഹം മനസ്സിൽ തന്നെ അടക്കി. ഇടക്ക് മക്കൾ ഫോൺ വിളിക്കുമ്പോൾ ചോദിക്കും എന്നാ മക്കളെ ഇങ്ങോട്ട് കാണാൻ വരുക. പക്ഷേ മറുപടി പറയാൻ അവർക്കും കഴിയുന്നില്ല. അപ്പച്ചൻ പ്ലാവിൽ നിന്നും ചക്കവീഴുമ്പോഴും ഫോൺ വിളിക്കും. മക്കളെ ചക്ക വീണടാ ... ഇന്ന് വരുമോ... നമുക്ക് അടയുണ്ടാക്കാം. നീ മക്കളേം കൂട്ടി ഇങ്ങു വാ... നമുക്ക് ഒരുപകടവും വരില്ല. ദൈവാനുഗ്രഹം ഉണ്ടാകും. എന്നാലും സർക്കാർ നിബന്ധനകൾ പാലിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയായതുകൊണ്ട് മക്കൾ ആവശ്യം നിരകരിച്ചു. എന്നാലും മകന്റെ മനസ്സിൽ അപ്പനെ ഒത്തിരിനാൾ കാണാതിരുന്നപ്പോൾ കാണാനുള്ള മോഹം ഏറെയായി. തന്റെ ഭാര്യയോട് പറഞ്ഞു. എടീ നമുക്ക് റിസ്ക്കെടുത്ത് അപ്പച്ചനെ കാണാൻ പോയാലോ. ഭാര്യ പറഞ്ഞു ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു. മുഴുവൻ മുൻകരുതലും നമുക്ക് എടുക്കാം. അവിടെ ചെന്നാൽ ഉടനെ കൈകൾ കഴുകി സാനിറ്ററൈസ് ഉപയോഗിച്ച് വൃത്തിയാക്കാം . പിന്നെ മക്കളെ നമുക്ക് സൂക്ഷിച്ച് നിർത്തി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം. മക്കൾ മുഴുവൻ മുൻകരുതലോടെ യാത്രയായി തന്റെ പിതാവിനെ കാണാൻ. പിതാവിന്റെ അടുക്കൽ എത്തിയപ്പോൾ ആ കണ്ണുകളിൽ കണ്ട സന്തോഷം ..... ഇത്രയും ദിവസം ലോക്ക്ഡൗൺ ആയി വീട്ടിലിരുന്നപ്പോൾ ഉണ്ടായ ദുഃഖമൊക്കെ പറപറന്നു. ആഘോഷമായി അവിടം. എല്ലാവരും ഒത്ത് കളിക്കുന്നു. അപ്പച്ചൻ കഥകൾ പറയുന്നു. കുട്ടികൾ കൊറോണയെ കുറിച്ച് അപ്പച്ചനോട് പറയുമ്പോൾ ആദ്യമായി കേൾക്കുന്ന ഒരാളെ പോലെ കേട്ടു രസിക്കുന്നു. മൂകമായി ഇരുന്ന ആ പിതാവ് ഇപ്പോൾ വളരെ സന്തോഷവാനായി. ഇങ്ങനെ അകപ്പെട്ടു പോകുന്ന ചില വാർദ്ധക്യങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ . അവരെ കണ്ടില്ലായെന്ന് നടിക്കരുത്.

ആൻസിയ വിൻസൺ
9 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കഥ