ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഗോൾ 2026

Schoolwiki സംരംഭത്തിൽ നിന്ന്

ഗോൾമാൽ 18/6/2026 വ്യാഴം

കേരള സർക്കാർ പദ്ധതിയായ വൺ മില്യൺ തൂഫാൻ ഗോൾസ് എന്ന പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും, മറ്റു സ്കൂൾ അനുഭാവികളും ഗോൾ അടിക്കുന്നതിന് ഉള്ള ഈ സംരംഭത്തിന്റെ ഉദ്ദേശം ഫിഫ ലോക കപ്പ് മത്സരത്തിനൊപ്പം ലോക സമാധാനം, ലഹരിയിൽ നിന്നും രക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയാണ്. കളിഒരു ലഹരിയായാൽ മറ്റു ലഹരികളെ മനസ്സിൽ നിന്നും, ലോകത്തിൽ നിന്നും തുരത്താൻ സാധിക്കും. അതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും സാധിക്കും. അതിന് കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇതിൽ ഭാഗഭാക്കാകുന്നതിന് വേണ്ടിയാണ് എല്ലാവരെ കൊണ്ടും ഗോൾ അടിപ്പിക്കുക എന്ന് ഉദ്ദേശിക്കുന്നത്. ഇന്ന് വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനിലെ ആൺകുട്ടികൾ മാത്രം ഗോൾ അടിച്ച് 30 ഗോളും, രണ്ടു അധ്യാപകരുടെ ഗോളും ചേർത്ത് ആകെ 32 ഗോൾ അടിച്ചതായി സമ്പൂർണയിൽ രേഖപ്പെടുത്താൻ സാധിച്ചു. ആ സമയം ആകെ കേരളമൊട്ടുകെ അടിച്ച ഗോൾ നിലവാരം 4,38,271 ആയിരുന്നു.