എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/കെെയ്യൊപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിെന്റെ കെെയ്യൊപ്പുകൾ

കൂട്ടരേ നിങ്ങൾ കേട്ടിട്ടുണ്ടോ
വസൂരി പ്ലേഗ് എന്ന് കേട്ടിട്ടുണ്ടോ
നമ്മുടെ പൂർവികർ കേട്ടിട്ടുണ്ടേ
മർത്യരെ കൊന്ന മഹാമാരികൾ

മാനവന്റെ ഇച്ഛാശക്തിക്കു മുന്നിൽ
ശാസ്ത്രമെന്ന സത്യത്തിൻ മുന്നിൽ
രോഗപ്രതിരോധ ശേഷിക്കു ‍മുന്നിൽ
മുട്ടുമടക്കിയ മഹാമാരികൾ ആണേ

കൂട്ടരേ നിങ്ങൾ അറിഞ്ഞതല്ലേ
മാർച്ചിലെ സന്തോഷം തല്ലിക്കെടുത്തിയ
വാർഷിക പരീക്ഷതൻ രസം കെടുത്തിയ
മഹാമാരിയാം കോവിഡ് നയന്റീൻ

കിരീടമെന്നാണർത്ഥം പോലും
എന്നാലിതിന്ന് തലവേദനയാണേ
കൊറോണ ഗണത്തിൽപ്പെട്ടയിവനാൽ
ലോകം മുഴുവനും ഭീതിയിലാണേ

പച്ചപുതച്ചൊരു നമ്മുടെ കേരളം
ലോകർക്കെല്ലാം മാതൃകയാണേ
പൊട്ടിച്ചു ഞങ്ങൾ കോവി‍ഡിൻ ചങ്ങല
മുട്ടുമടക്കി കോവി‍ഡ് ഭീകരൻ

വ്യക്തിശുചിത്വം ശീലമാക്കാം നാം
കെെകൾ കഴുകാം വൃത്തിയായി
വീട്ടിൽ സുരക്ഷിതരായി നമ്മൾ
പാലിക്കാം സാമൂഹ്യ അകലത്തെയും

പണിയാം നമുക്കൊരു നല്ല ലോകം
ഓർത്തിടാം നമ്മുടെ ആരോഗ്യസേനയെ
പാടാം നമുക്ക് ലോകരെല്ലാരുമായ്
മൃത്യോമാ അമൃതം ഗമയാ


 

റ്റീനാ വി ആർ
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത