എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/അക്ഷരവിദ്യ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

{

അക്ഷരവിദ്യ പരിസ്ഥിതി
 പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ് മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം. തന്റെ  അടിസ്ഥാന ആവശ്യങ്ങൾക്ക് ആശയങ്ങൾക്ക് ഉപരി ആർഭാടങ്ങളിൽ ലേക്ക് മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോക്ഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യം ആണ് വൻതോതിലുള്ള ഉൽപാദനത്തിൽ ഉൽപാദനത്തിന് വൻതോതിലുള്ള പ്രകൃതിചൂഷണം അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധി കളിലേക്ക് പരിസ്ഥിതി നിപതിച്ചു. 
          ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ  ഒന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവ പൂർണമായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ  വിപത്തുകൾ കുറയ്ക്കാൻ വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഭീഷണിയായി  കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്നപരിഹാര മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിൽ ഭാഗമാണ്. 
സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ് ഭൂമിയിൽ നിന്നാണ് പരിസ്ഥിതിയുടെ പാഠങ്ങൾ നാം പഠിക്കുന്നത് കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കയ്യേറി കാട്ടു മരങ്ങൾ മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു  സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേശിയുടെ  വിഷവിത്ത് വിതച്ച് കൊണ്ട്  ഭോഗാസ്‌കതയിൽ  മതി മറക്കുകയും നാശം വിതക്കുകയും ചെയ്യുന്ന വർത്തമാന കേരളം ഏറെ പഠനവിധേയമാക്കേണ്ടതാണ്.
          നാം ജീവിക്കുന്ന    ചുറ്റുപാടിന്റെ  സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും,  ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ  നേരിട്ട് ആശ്രയിക്കുന്നവർക്ക് ആണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷഅനുഭവം ആയി മാറുക. സമൂഹത്തിലെ പൊതുധാരയിൽ ഉള്ളവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകില്ല പക്ഷേ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ. 
       വനനശീകരണം ആഗോളതാപനം അമ്ലമഴ കാലാവസ്ഥവ്യതിയാനം കുടിവെള്ളക്ഷാമം തുടങ്ങിയവ പരസ്പരപൂരകങ്ങളാണ്. കേരളത്തിലെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുകയാണ്. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു ഈ കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കാൻ ഉള്ളതാണ്. 
        ഭൂമിയുടെ നാഡീഞരമ്പുകൾ ആയ പുഴകളിൽ ചലം നിറഞ്ഞ മലിനമായി കൊണ്ടിരിക്കുകയാണ്. മാലിന്യം നിറഞ്ഞ നഗരങ്ങൾ,  44  നദികളാൽ  സമ്പന്നമായ  നാട്ടിൽ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകൾ,  പാടത്തും പറമ്പത്തും വാരി കോരി ഒഴിക്കുന്ന കീടനാശിനികൾ,  വിഷ് കനികളായ് പച്ചക്കറികൾ,  സാംക്രമികരോഗങ്ങൾ,  ഈ വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിലെ വികസന കാഴ്ചകൾ. ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ് ജീവജാലങ്ങൾ ജീവജാലങ്ങളെല്ലാം ആഹാരത്തിനുവേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട്. പരിസരം  അല്ലെങ്കിൽ പരിസ്ഥിതി എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടതു. പരിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. പരിതസ്ഥിതി ഓരോ വ്യക്തിയുടെയും ജീവികളുടെയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളുംകൂടി സൃഷ്ടിച്ചെടുക്കുന്ന താണ് പരിസ്ഥിതി. 
     പരിസ്ഥിതി ശോഷണം
   പരിസ്ഥിതി ശോഷണത്തിന് വിവിധ കാരണങ്ങളുണ്ട്.
          ജലമലിനീകരണം,  വനനശീകരണം,  ജനപ്പെരുപ്പം ടൂറിസം മേഖലയുടെ കടന്നുകയറ്റം,  രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ,  വ്യവസായ സംരംഭങ്ങളുടെ അതിപ്രസരം, ശബ്ദമലിനീകരണം 

അമിത മത്സരബുദ്ധി സ്വാർത്ഥതാല്പര്യങ്ങൾ മനോഭാവങ്ങൾ ഇങ്ങനെ നിരത്തിവെക്കാൻ ഒരുപാട് കാരണങ്ങളുണ്ട്.

  പരിസ്ഥിതി സംരക്ക്ഷണം 
     പരിസ്ഥിതി......... ചുറ്റുപാടുകൾ എന്ന വാക്ക് നാം ഇന്ന് ഏറെ പറയുന്ന ഒന്നുമാത്രം ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപ സ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യം.... 
എന്താണ് പരിസ്ഥിതി......
നാം അധിവസിക്കുന്ന നിറയെ  പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും നാം അധിവസിക്കുന്ന നിറയെ പ്രകൃതി പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനും ചേർത്തതാണ് നാം പരിസ്ഥിതി എന്നു പറയുന്നത്. ഫാക്ടറികൾ നമുക്ക് പുരോഗമനം നൽകുന്നു എന്ന് നാം ചിന്തിക്കുന്നു. ശരിയാണ് എന്നാൽ ഫാക്ടറികളിലും നിർമ്മാണ പ്രവർത്തനങ്ങളിലും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ പുഴകളിലും തോടുകളിലും തുറന്നു വിടുമ്പോൾ വിഷാംശം കലർന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളിൽ അതിജീവനത്തിന്റെ  സാധ്യതകൾ  കുറയ്ക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകിടം മറിക്കുകയും ചെയ്യുന്നു.
         ഇന്ന് ലോകത്തിന്റെ ഏതു മൂലയിലും ഏറ്റവും ചർച്ച ചെയ്യപ്പെടുകയും പരിപാടികൾ ആവിഷ്ക്കരിക്കുകയും ചെയ്യപ്പെടുന്ന വിഷയമാണ് ആഗോളതാപനം. ഭൗമോപരിതലത്തിൻ  അടുത്തുള്ള വായുവിന്ടെയും സമുദ്രങ്ങളും ശരാശരി താപനിലയിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി ഉള്ള വർദ്ധനവിനന്റെ  അവസ്ഥയാണ് ആഗോളതാപനം എന്ന് പറയുന്നത്. പ്രകൃതിയാൽ ഉള്ള കാരണങ്ങൾ കൊണ്ടും ഹരിതഗൃഹവാതകങ്ങൾ ആയ കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നത് മൂലവും സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്തുന്ന ചൂട് പ്രതിഫലത്തെ ഈ വാതകങ്ങൾ തടയുന്നത് മൂലം ഭൂമിയിലെ താപനില വർദ്ധിക്കുന്നതുകൊണ്ട് മറ്റും ആഗോളതാപനത്തിന് പരിസ്ഥിതി  അസന്തുലനം ത്തിനും കാരണമായി മാറുന്നു.
    മാലിന്യ പ്രശ്നം ആണ് പരിസ്ഥിതി നാശത്തിന് പ്രധാനകാരണം. മാലിന്യം നിക്ഷേപിക്കാൻ കം പോസ്റ്റുകൾ നിർമ്മിച്ച,  ശുദ്ധജലത്തെ രക്ഷിച്ചു നമുക്ക് പരിസ്ഥിതിയെ രക്ഷിക്കാം ആഗോളതാപനവും പരിസ്ഥിതി ദിനവും വളരെയേറെ വർദ്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.
മയൂരി
7 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം