എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/നന്മയുടെ കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ കണിക്കൊന്ന

എല്ലാവരും കാത്തിരുന്ന ആ കണിക്കൊന്നയുടെ കാലം ആഗതമായി. പക്ഷെ കൊറോണ എന്ന മഹാമാരി വന്നു കേരളം ആകെ ലോക്ക്ഡൗൺ  ആയി. ഒരു ചെറിയ ഗ്രാമത്തിലെ കുറേ കുട്ടികൾ, അവർ  എന്നും ഒന്നിച്ചു കളിക്കുമായിരുന്നു.പക്ഷെ ഈ മഹാമാരിയെ തുരത്താൻ അവർ ഒരു തീരുമാനം എടുത്തു. ഇനി സർക്കാർ എന്ന് പുറത്തിറങ്ങാൻ പറയുന്നോ അന്ന് നമ്മൾ ഒരുമിച്ചിരുന്നു കളിതുടങ്ങും. ആ കുട്ടികൾ എല്ലാവരും അടുത്തടുത്ത വീടുകളിൽ ആയിരുന്നു താമസം. അവർ ജനാലകളിലൂടെ തമ്മിൽ തമ്മിൽ സംസാരിക്കുമായിരുന്നു. പക്ഷെ അതിൽ ഒരു കുട്ടിമാത്രം എന്നും സംസാരിക്കുമ്പോൾ സങ്കടപെട്ടാണ് ഇരിക്കുന്നത്. മറ്റു കൂട്ടുകാർ അതിനെപ്പറ്റിയായി ചർച്ച. ജനലുകൾ വഴിയായിരുന്നു അവരുടെ ചർച്ച. ഒരാൾ മറ്റൊരാളോട് അയാൾ അടുത്തയാളോട് അങ്ങനെ. ഒരു ദിവസം വീട്ടിൽ നിന്ന് ഒരു  അയൽക്കാരി സങ്കടപ്പെട്ടിരിക്കുന്ന കുട്ടിയുടെ അമ്മയോട് ചോദിച്ചു.

"എന്തുപറ്റി മോൻ സങ്കടപ്പെട്ടിരിക്കുന്നത്? "
ആ കുട്ടിയുടെ അമ്മ പറഞ്ഞു, 
"ഞങ്ങൾ എന്നും ദിവസക്കൂലിക്ക് അല്ലേ ജോലിചെയ്യുന്നത്. കൂലികിട്ടാത്തതിനാൽ വീട്ടിലെ അടുക്കളയിൽ ഒന്നുമില്ല. അവൻ ഇന്ന് ഒന്നും കഴിച്ചിട്ടില്ല"

ഇത് അയൽക്കാരി അവരുടെ കുട്ടികളോട് പറഞ്ഞു അങ്ങനെ ആ കൂട്ടുകാർ എല്ലാവർക്കും കാര്യം മനസിലായി. അവരുടെ ആ കളിക്കൂട്ടത്തിൽ ആ കുട്ടി ഒഴികെ എല്ലാവർക്കും രണ്ടുമൂന്നു മാസം കഴിയാനുള്ള പണം കയ്യിലുണ്ടായിരുന്നു. ആ കൂട്ടുകാർ തങ്ങളുടെ സുഹൃത്തിനെയും കുടുംബത്തെയും സഹായിക്കാൻ തീരുമാനിച്ചു. അവരുടെ അമ്മമാരിൽ മിക്കവർക്കും തയ്യൽ അറിയാമായിരുന്നു. മാത്രമല്ല അവരുടെ വീടുകളിൽ തയ്യൽ മെഷീനും ഉണ്ടായിരുന്നു. അവർ പഴയ തുണികൾ കഴുകി വൃത്തിയാക്കി അതുപയോഗിച്ചു ഒരുപാട് മാസ്കുകൾ തയ്‌ച്ചെടുത്തു. രണ്ടുപേർ വീതം ഓരോദിവസവും ആയി അതുമുഴുവൻ വിറ്റഴിച്ചു. അങ്ങനെ കിട്ടിയ പണം ഉപയോഗിച്ച് ആ സുഹൃത്തിന്റെ വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങി നൽകി. അതുകൂടാതെ, വിഷുനാളിൽ ആ കൂട്ടുകാർ തങ്ങൾക്ക് കിട്ടിയ കൈനീട്ടം എല്ലാം കൂട്ടിവച്ച് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്റെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങി കൊടുത്തു.

അങ്ങനെ ഈ കൊറോണ കാലത്തും തമ്മിൽ തമ്മിൽ സഹായിക്കുന്ന ആ കൂട്ടുകാർ നമുക്ക് എല്ലാവർക്കും ഒരു ഉത്തമ മാതൃകയായി. 

ശ്രീലക്ഷ്മി എസ്
6 സി എൻ എസ് എസ് എച്ച് എസ് എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ