ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
  • എരുമമുണ്ട: മൂന്ന് ദിനാചരണങ്ങൾ ഒന്നിച്ച് ആഘോഷിച്ച് നിർമ്മല സ്കൂൾ*

എരുമമുണ്ട* - ലോക സംഗീത ദിനം, ദേശീയ വായനാ ദിനം, ലോക യോഗാ ദിനം എന്നിവയുടെ ഭാഗമായി സ്കൂളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് നോമി ടീച്ചറുടെ സാന്നിധ്യത്തിൽ എൻസിസി ഓഫീസർ മഞ്ചേഷ് ജോൺസൺ ജോൺ പരിപാടികൾക്ക് നേതൃത്വം നൽകി.

ചുങ്കത്തറ ഫിറ്റ്നസ് പോയിന്റിലെ ഫിറ്റ്നസ് ട്രെയിനറും യോഗാ ഇൻസ്ട്രക്ടറുമായ ശ്രീമതി ഷാനി മുഖ്യാതിഥിയായി. NCC കേഡറ്റുകൾക്കും മ്യൂസിക് ക്ലബ് വിദ്യാർത്ഥികൾക്കുമായി ആറോളം യോഗാസനങ്ങൾ പ്രദർശിപ്പിച്ച അവർ, ആരോഗ്യകരമായ ജീവിതശൈലിക്കുള്ള നുറുങ്ങുകളും വ്യക്തിത്വ വികസനത്തിൽ യോഗയുടെ പങ്കും വിശദീകരിച്ചു.

മുൻ ANO ഷാജു ജോൺ, സംഗീത അധ്യാപകൻ ദിലീപ്, കായിക അധ്യാപകൻ ടോണി, ഗണിത അധ്യാപിക അശ്വതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സഹന്യ തോമസ് സംഗീത ദിന സന്ദേശം നൽകി. സംഗീത വിരുന്നിൽ നാഫി, ക്രിസ്തകല, ലിയ മൻഹ, അലീന എന്നീ വിദ്യാർത്ഥികൾ ഗാനങ്ങൾ ആലപിച്ചു.

മ്യൂസിക് ക്ലബ് അംഗങ്ങളുടെയും NCC കേഡറ്റുകളുടെയും സജീവ പങ്കാളിത്തം പരിപാടി ശ്രദ്ധേയമാക്കി.

പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.