എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ചെറുത്ത് നിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്ത് നിൽപ്

നിപയേയും പ്രളയത്തേയും പോലെ
ചെറുത്തിടേണം നാം കൊറോണയെ
കാലം പറയാത്ത ദിനങ്ങളുമായി
ലോകമാകെ കീഴടക്കി കോവിഡ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
കേട്ടു നമ്മൾ ലോക് ഡൗൺ
അമ്പരപ്പാകെ ഒഴിഞ്ഞ് മാറാതെ
മാറാല പോലെ നീ ഒളിച്ചിരുന്നു.
ശുദ്ധവായു ശ്വസിക്കാതെ
മൂടികെട്ടി നാം പുറത്തിറങ്ങി
സ്വന്തം ജീവൻ നാടിനുനൽകി
ഡോക്ടർമാരും പോലീസും
കമ്മ്യൂണിറ്റി കിച്ചണുമായി
സുമനസ്സുകളുണ്ട് ഒന്നിച്ച്
ഭയമല്ല ജാഗ്രത എന്ന വാക്ക്
മുന്നിലുണ്ടെന്നൊരു ധൈര്യവാക്ക്
കേട്ടിടാം നേരിടാം ഒരുമയോടെ
സ്നേഹിച്ചിടാം നമുക്കീകൊറോണകാലം

അഭിരാമി വി.എ
7 B എസ്.വി.എ.യു.പി.എസ്, പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത