എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഞാൻ കൊറോണ വൈറസ്, പേരുകേട്ട വൈറസ് കുടുംമ്പത്തിലെ അംഗം *ചൈനയിലെ വനാന്തരങ്ങളിൽ മൃഗങ്ങളുടെകുടലിൽ ഞാന് ‍ജീവിച്ചു വരുകയായിരുന്നു. അങ്ങനെയിരിക്കെ ചൈനയിലെ വേട്ടക്കാർ വന്ന് കുറേ മൃഗങ്ങളെവേട്ടയാടിയകൂട്ടത്തിൽഞാൻവസിച്ചിരുന്ന മൃഗങ്ങളുംഉണ്ടായിരുന്നു.എല്ലാ മൃഗങ്ങളേയും ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ എത്തിച്ചു. അവിടുത്തുകാർക്ക് ഇങ്ങനെയുള്ള മൃഗങ്ങളുടെ ഇറച്ചി ഇഷ്ടമാണത്രേ.അങ്ങനെ ആൾക്കാർ വന്ന് ഇറച്ചി വാങ്ങാൻ തുടങ്ങി. ഈ അവസരത്തിൽ ഞാൻ ഇറച്ചിവെട്ടുകാരൻെ കൈയ്യിൽ പറ്റിപിടിച്ചു. അയാൾ മൂക്ക് ചൊറിഞ്ഞപ്പോൾ ഞാൻ അയാളുടെ ശ്വാസകോശത്തിൽ കയറി. 14 ദിവസം അയാളുടെ ശരീരത്തിൽ ഞാൻ കിടന്നപ്പോൾ അയാൾക്ക് പനി വന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യമൊന്നും ഡോക്ടർമാർക്ക് കാര്യം പിടികിട്ടിയില്ല, അപ്പോഴേക്കും ഞാൻ അയാളുടെ വീട്ടുകാരിലും പ്രവേശിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ എല്ലാവരും മരിച്ചുതുടങ്ങി. മറ്റുരാജ്യങ്ങളിലേക്ക് ഞാൻ പടർന്നുപിടിച്ചപ്പോഴേക്കും എന്നെ അവർ കണ്ടുപിടിച്ചു. ഒരു പേരും നൽകി കോവിഡ് 19. അതിനിടയിൽ ഞാൻ കൊച്ചു കേരളത്തിലും എത്തി.അവിടെ മാത്രമേ എനിക്ക് ചെറിയ പ്രയാസം നേരിട്ടുള്ളു. അവർ എനിക്കെതിരെ പോരാടുകയാണ്. അതിൽ അവർ വിജയിക്കും ഉറപ്പാണ്. മറ്റു രാജ്യങ്ങളും ഇതുപോലെ ഒറ്റക്കെട്ടായി നിന്നാൽ എന്റെ കാര്യം പോകും, എന്നെ ഈ ലോകത്ത്നിന്നേ തുരത്തും .അതുവരെ എനിക്കീയാത്ര തുടരാം.... സ്വന്തം കൊറോണ...

ഗുണപാഠം പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.അതിൻെ പ്രത്യാഘാതമാണ് കോവിഡ് 19 അതുകൊണ്ട് വരും തലമുറയായ നമുക്ക് പ്രകൃതിയെ സ്നേഹിക്കാം..

  • വാർത്തകൾ മാത്രം
കാശിനാഥ് ടി.ആർ
3 B എസ്.വി.എ.യു.പി.സ്കൂൾ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം