എസ് സി എസ് എച്ച് എസ് എസ് വളമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.

ക്വിസ് റാലി - ഹിരോഷിമ നാഗസാക്കി സ്കിറ്റ്

സ്പെഷ്യൽ അസംബ്ലി സങ്കടിപ്പിച്ചു .സഡാക്കോ കൊക്കുകൾ നിർമിച്ചു. പോസ്റ്റർ നിർമാണം നടത്തി


ലോക ജനസംഖ്യ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി ഹരിപ്രിയ എസ് 10 സി ഹർഷകൃഷ്ണൻ 10 ബി എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു