എസ് വി പി എം എച്ച് എസ് വടക്കുംതല/അക്ഷരവൃക്ഷം/അത്ഭുത പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
അത്ഭുത പ്രപഞ്ചം      

പ്രപഞ്ച അത്ഭുതം കാണുന്ന മനുഷ്യർ നാം_
സൂര്യകിരണങ്ങളാൽ ക്ഷോഭിച്ചു്.
വർണങ്ങളാൽ തിളങ്ങുന്ന ചന്ദ്രനിൽ എത്തി
ഓരോ ദിവസവും അത്ഭുതം കാട്ടുന്ന പ്രപഞ്ചം.
                         
പ്രപഞ്ചമാം രാജ്ഞിയെ വാഴ്ത്തണം നാം
അമ്മയാം പ്രകൃതിയെ പോറ്റണം നാം
മരത്തെ വരമായി കാണുക നാം
അത്ഭുതമാം പ്രപഞ്ചത്തിൽ ആനന്ദനിർത്തമാടുക നാം
              
വാഴ്ത്തുക വാഴ്ത്തുക അമ്മയാം പ്രകൃതിയെ വാഴ്ത്തുക നാം
മാനസം ആനന്ദമാക്കിയ പ്രപഞ്ചം
അത്ഭുതം ഏറെ കാട്ടുന്ന പ്രപഞ്ചം
പ്രപഞ്ചമാം അത്ഭുതം തീരില്ല എന്നും
                                                                              
ഓർക്കുക ഓർക്കുക അമ്മയാം പ്രകൃതിയെ
പോറ്റുക പോറ്റുക അമ്മയാം പ്രകൃതിയെ
വാഴ്ത്തുക വാഴ്ത്തുക അമ്മയാം പ്രകൃതിയെ
കാക്കുക കാക്കുക അമ്മയാം പ്രകൃതിയെ

അജ്മിയ.എച്ച്
9 B എസ് വി പി എം എച്ച് എസ് വടക്കുംതല
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത