എസ് വി എച്ച് എസ് കായംകുളം/Details
കായംകുളം പട്ടണത്തിനോട് ചേർന്ന് എൻ. എച്ചിന്റെ കിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. അഞ്ചു കെട്ടിടങ്ങളിലായി 22 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.5 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ഫിസിക്സ് ലാബ്
8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്. മാസത്തിൽ ഒരിക്കലെങ്കിലും എല്ലാ ക്ളാസിലെ കുട്ടികൾക്കും ലാബിൽ ക്ളാസ് ലഭിക്കുന്നു.സയൻസ് എക്സിബിഷൻ മൽസരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം നൽകാനും ലാബ് സഹായകമാണ്.കുട്ടികൾ സ്വയം ഇംപ്രൊവൈസ് ചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും ഇവിടെ നടത്തുന്നു.
- കെമിസ്ട്രി ലാബ്
ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള കെമിസ്ട്രി ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു.
- ബയോളജി ലാബ്
മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.