എസ് ജെ ടി ടി ഐ മാനന്തവാടി/അക്ഷരവൃക്ഷം/ജീവന്റെ ഉദ്ധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവന്റെ ഉദ്ധാനം

നിസ്സ്വാതന്ത്ര്യം എന്ന കയ്പറിഞ്ഞപ്പോൾ ആദ്യം
തുറന്നുവിട്ടതു കൂട്ടിൽ കിടന്ന കിളിയെയാണ്
സ്വാതന്ത്ര്യം എന്താണന്നറിയണമെങ്കിൽ അതില്ലാത്തവണമല്ലോ
എല്ലാം തികഞ്ഞവരെന്നഹങ്കരിച്ച മനുഷ്യകുലം
പെട്ടന്നൊരു ദിനം കേൾക്കുന്നു ലോകത്തു മൃതുവിൻ രൂപത്തിൽ വൈറസെത്തി
 അഖിലം വിറച്ചതാ കോവിഡിൻ ഭീതിയിൽ
 അദൃശ്യമാം അണുവിൻ മുൻപിൽ നിസ്സഹായനായപ്പോൾ
  ദൈവത്തിൻ പ്രതിരൂപമായി ചിലരവതരിച്ചു
 തൂവെള്ളയും കാക്കിയുമായി മാസ്കിട്ട് മുഖം മറച്ചവർ
സ്വന്തം കുടുംബവും താല്പര്യവും അകറ്റി നിർത്തി
ജീവന്റെ പണയത്താൽ പോരാടുന്നവർ
  അവർക്കെല്ലാം സ്‌നേഹത്തിൻ മുഖമായിരുന്നു
  മാനവരക്ഷക്കായി ഭൂമിയിൽ അവതരിച്ച ഈശ്വരനെ പോൽ
  ഒരായിരം മുഖങ്ങളുണ്ടിന്ന് ഭൂമിയിൽ ഉറ്റവർക്കായി മനുഷ്യനായി
  ജീവന്റെ ഓരോ തുടിപ്പിനുമായി
 ഇനി നമുക്ക് പറയാം
ഒന്നല്ല മുഖം മറച്ചു സ്നേഹവും കരുതലുമായി
 ഒരായിരം ദൈവത്തിൻ പ്രതിരൂപങ്ങളുണ്ട്
മനുഷ്യരക്ഷക്കായി ഭൂമിയിൽ
 

അനറ്റ് മരിയ നിഖിൽ
7C സെന്റ്‌ ജോസെഫ്സ് ടിടിഐ മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത