എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട/അക്ഷരവൃക്ഷം/വിധിയുടെ വിളയാട്ടം
വിധിയുടെ വിളയാട്ടം
അവൾക്ക് അന്ന് 17 വയസ്സായിരുന്നു ആ തണുത്ത രാത്രിയിൽ ഏകാകിനിയി ആ സുന്ദരി തന്റെ മുറിയുടെ ഒരുമൂലയിൽ ചുരുണ്ട് കൂടിയിരിക്കുകയായിരുന്നു .ആകാശത്തുനിന്നും അപ്പൂപ്പൻ താടിപോലെ മെല്ലെമെല്ലെ മഞ്ഞു താഴെ വീഴാൻ തുടങ്ങി . തണുപ്പ് കൂടാൻതുങ്ങിയപ്പോൾ ആളുകൾ വളരെവേഗം അവരവരുടെ വീടുകളിൽ എത്താൻ തിടിക്കാം കാണിച്ചു .ക്രിസ്തുമസ് മാസമാതിനാൽ വെനീസ് നഗരം ക്കേറിയതായിരുന്നു. .എല്ലാവരും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലായിരുന്നു . ആ 17 കാരി ഈ കൊടുംതണുപ്പത്തും ഒരു സ്വെറ്റർപോലും ഇല്ലാത്തെയാണ് ചുരുണ്ടുകൂടി കിടക്കുന്നത് .കോപവും സങ്കടവും കൊണ്ട് മനസ്സ് കലങ്ങിയ അവൾക്കു ഈ കൊടും തണുപ്പ് അസഹനീയമായി തോന്നിയില്ല .ആ ഇരുട്ടത്ത് ഒരു മെഴുകുതിരിപോലും കത്തിക്കാൻ അവളുടെ കൈയിൽ ഒരുതീപെട്ടിപോലും ഉണ്ടായിരുന്നില്ല .എന്നാൽ ആ സമയത് അവളുടെ കണ്ണുകളിൽ നിന്നും വമിക്കുന്ന അഗ്നിയുടെ ചൂട് ആർക്കും ഊഹിക്കാവുന്നതിലും അപ്പുറത്തതായിരുന്നു. പൊടുന്നനെ മുറിയിൽ ഒരു വെളിച്ചം വീണു , അവൾ മുഖമുയർത്തി നോക്കി , അത് വേലക്കാരി യായിരുന്നു. അവർ സ്നേഹത്തോടെ സാന്ദ്ര മോളെ എന്ന് വിളിച്ചു .എന്നിട്ടു മുറിയിലെ ലൈറ്റിട്ടു .അവൾ വിതുമ്പുന്നതു കണ്ടു അവർ അവളെ വാത്സല്യത്തോടെ അവളെ തലോടി .മോളെ ഇതുകഴിക്കു എത്രദിവസമാ ഇങ്ങനെ കഴിക്കാതെ കിടക്കുന്നതെന്നു പറഞ്ഞുകൊണ്ട് റൊട്ടിയും വെണ്ണയുംഅവൾക്കു നേരെ നീട്ടി . 'അമ്മ തന്നുവിട്ടതാണോ ? എന്നാൽ എനിക്ക് വേണ്ട . മോളെ വെറുതെ വാശിപിടിക്കാതെ മാഡത്തിന്റെ കൈയിൽനിന്നും വെറുതെ അടിവാങ്ങിക്കേണ്ട .അവൾ ഒരു നിമിഷം മിണ്ടാതെ ഇരുന്നു ,പൊടുന്നനെ അവൾ ഒരു സിംഹിയെപോലെ ഗർജിച്ചു . 'മാഡമോ, കൈയിൽ കാശുണ്ടെങ്കിൽ ആരെയും മഠഡംഎന്ന് വിളിക്കാമോ എങ്കിൽ നിങ്ങളുടെ മകളെയും മാഡം എന്നല്ലേ വിളിക്കേണ്ടത് .അവൾ ഇന്നൊരു ഡോക്ടർ അല്ലെ .കാശുകൊണ്ടല്ല ,സ്വഭാവം കൊണ്ടാണ് ഒരാളെ അളക്കേണ്ടത്.അവർ ആ വിളിയർഹിക്കുന്നില്ല ഹൃദയം എന്നഒന്ന് അവർക്കില്ല . ഒരുനീചസ്ത്രീയാണവർ .അയ്യോ അങ്ങനെയൊന്നും പറയാൻ പാടില്ല കൊച്ചെ ഇല്ല ഞാനീനിയും പറയും ഒരാളെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം മകളെ തടവറയിലിട്ടു രസിക്കുന്ന അവർ ഒരു അമ്മയാണോ .പൊടുന്നനെ ഒരു കൈയടി ശബ്ദം കേട്ടു ,അത് സാന്ദ്രയുടെ അമ്മ ലില്ലിയായിരുന്നു. എന്താടി നിർത്തിയത് .നിന്റെ നാവിറങ്ങിപോയോ ? ഒറ്റമോളല്ലേ എന്നുകരുതി ലാളിച്ചു വളർത്തിയതിന്റെ ഗുണം . പണ്ടേ ആ തെണ്ടിച്ചെക്കനും ആയുള്ള കൂട്ടുകെട്ട് നിർത്തിയിരുങ്കിൽ ഇത് പ്രേമമായി വളരില്ലായിരുന്നു . കെവിൻ തെണ്ടി ചെറുക്കനല്ല . അവന് അച്ഛനില്ല എന്ന ഒരു കുറവേ ഉള്ളു .ലില്ലി വേലക്കാരത്തി സിസിലിയോട് പറഞ്ഞു നാളെ മുതൽ സിസിലി വരണ്ട .ഞങ്ങൾക്രിസ്തുമസിന് നാട്ടിലേക്കു പോവുകയാണ് സാന്ദ്ര വാശിയൊടെ പറഞ്ഞു ഞാൻ വരില്ല എന്ന് അപ്പോൾ അമ്മ പറഞ്ഞു ,ഒരാഴ്ചയായി നിന്റെ അവന്റെ ഒരു മെസ്സേജും നിന്റെ ഫോണിലില്ല അവൻ സ്നേഹം നടിക്കുകയായിരുന്നു എന്ന് പറഞ്ഞു വാളുടെ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു .അവൾ ഫോണെടുത്തു നോക്കി .ഒരു മെസ്സേജും ഇല്ല . അവൾ ഫോൺ വിളിച്ചു നോക്കി സ്വിച് ഓഫ് ആണ് . പിറ്റേന്ന് രാവിലെ നാട്ടിലേക്കു പോകാൻ ഒരുങ്ങിയപ്പോൾ സാന്ദ്ര പറഞ്ഞു എനിക്ക് അവനെ കണ്ടു യാത്ര പറയണം ആരു തടഞ്ഞാലും ഞാൻ പോകും .അവർ പോകുന്ന വഴി അവന്റെ വീട്ടിൽ കയറിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല .അയൽക്കാരോട് ചോദിച്ചപ്പോൾ പറഞ്ഞു അവനും ,അമ്മയും പനിബാധിച്ചു ഹോസ്പിറ്റലിലാണ് എന്നാണ്. അവൾ വളരെ അധികം ദുഃഖത്തോടുകൂടി അമ്മയുടെ കൂടെ നാട്ടിലേക്കു പോയി അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു. നാട്ടിലെത്തി ന്യൂസ് കേൾക്കുമ്പോളാണ് അറിയുന്നത് ചൈനയിലെ വുഹാനിലെ ഒരു മാർകെറ്റിൽ നിന്ന് ഒരാൾക്ക് കടുത്ത പനി ബാധിച്ചു ഹോസ്പിറ്റലിൽ ആണുള്ളതെന്നും ,തുടർന്ന് ഇയാളുമായി സമ്പർക്കത്തിലുള്ളവർക്കും ഈ പനീ ബാധിച്ചിട്ടുണ്ടെന്നും ഇതു കോവിഡ് 19 എന്ന ഒരു വൈറസ് പരത്തുന്നതാണെന്നും ,അപ്പോഴാണ് അവൾക്കു കെവിന്റെയും അമ്മയുടെയും പനീ യെകുറിച്ചോർത്തത് . അവൾക്ക് അവരെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലെ ഡോക്ടറെ അറിയാമായിരുന്നു. അവൾ ഇറ്റലിയിലേക്ക് വിളിച്ചപ്പോളാണറിയുന്നത് കെവിനെയും അമ്മയെയും ചികിൽസിച്ച ആ ഡോക്ടർക്കും പനിവന്നു ഐസൊലേഷനിലാണ് എന്ന് . ക്രിസ്തുമസ്സായാണ് എല്ലാവരും പള്ളിയിൽപോയസമയത് ഫോൺ ബെല്ലടിക്കുന്നതുകേട്ടു അവൾ ഫോണെടുത്തപ്പോൾ മറുതലക്കൽ കെവിന്റെ ഇടറിയ ശബ്ദം ആവൾകേട്ടു, സാന്ദ്ര .. അവൾ വിളിച്ചു കെവിൻ പിന്നെ മറുതലക്കൽ ചെറിയ ഒരു മൂളിച്ച മാത്രം അവൾ അലറി വിളിച്ചു കെവിൻ ,കെവിൻ ,അവന്റെ ശബ്ദം നിലച്ചിരുന്നു ,അവനും കോവിഡിൻനിരയായി എന്നന്നത്തേക്കുമായി അവളെ വിട്ടു പോയി എന്ന് അവൾ അറിഞ്ഞു . അവൾ അലറി വിളിച്ചു .സാന്ദ്രയുടെ കണ്ണീരിൽ മുംങ്ങി ഡിസംബറിലെ ആ ക്രിസ്തുമസ് ദിനം പതിയെ വിട വാങ്ങി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ