എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലസാഹിത്യ വേദിയുടെ സ്കൂൾതല സമിതി രൂപീകരണം ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്നു.വിദ്യാരംഗം കൺവീനർമാരായ പ്രിയ കെ പി,കെ ആർ ലീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമിതി രൂപീകരിച്ചത്. കല,സാഹിത്യം, എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ സമിതിയിൽ അംഗങ്ങളായി ചേർത്തു. വിദ്യാർത്ഥികളിൽ നിന്ന് പത്ത് ബി യിലെ ബിലാൽ പി എൻ,ഏഴാം ക്ലാസ് എ ‍ഡിവിഷനിലെ നിരഞ്ജൻ എന്നീ കുട്ടികളെ കൺവീനർമാരായി തെരഞ്ഞെടുത്തു.കലസാഹിത്യ വേദിയുടെ പ്രവർത്തന ലക്ഷ്യങ്ങളെപ്പറ്റി കൺവീനറും അധ്യാപികയുമായ പ്രിയ കെ പി വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ക്ലാസുകളിൽ എത്തിക്കാൻ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി.