എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കേഴുന്ന ലോകം'''

Schoolwiki സംരംഭത്തിൽ നിന്ന്
കേഴുന്ന ലോകം

ലോകമേ ഇന്ന് നീ നീചനാം
ഒരു കുഞ്ഞു വൈറസിൻ
പിടിയിലായിപ്പോയതെന്തേ
ഈ ലോക മക്കൾ തൻ
പാപങ്ങളോ അതോ...
പൂർവ്വിക ലോകത്തിൻ ശാപങ്ങളോ
ഉലയുന്നു,മണ്ണിൻ്റെ മക്കളീ
വ്യാധിയാൽ...
തിരയുന്നൊളിത്താവളങ്ങൾ ദൂരെ
ഒരിടവുമില്ല ഈ മണ്ണിലിന്നാശ്രയം
നിലനില്പിനായ് കേഴുന്നു ലോകം.
എങ്കിലും ഇതിനാലെ വന്നുചേർന്നല്ലോ
സമതയും മമതയുമുള്ള ലോകം
ഊണില്ലുറക്കമില്ലാതെ പണിയുന്നോ
രായിരമാതുര സേവകന്മാർ
ഭരണകൂടങ്ങളിറക്കുന്നു നിയമങ്ങൾ
പോലീസുകാരോ നടത്തിപ്പിനായ്
പേടിച്ചരണ്ട് ഓടുകയാണിന്നു
മണ്ണിൻ്റെ മക്കളീ ചുറ്റുപാടും
ദൈവമേ!! ഈ മഹാവ്യാധിയിൽ
നിന്നൊന്ന് കരകേറ്റീടണമേ
മണ്ണിനെ നീ!!!

അശ്വിൻ ഷിബു
6D എസ് .എൻ .വി.എച്ച് .എസ് .എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത