എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്

കുട്ടികളിൽ രാജ്യസ്നേഹം അച്ചടക്കം സാഹസികത തുടങ്ങിയവ വളർത്തിയെടുക്കുവാൻ  സഹായിക്കുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പ്രസ്ഥാനം നമ്മുടെ സ്കൂളിൽ 1998 മുതൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട്മാസ്റ്റർ ശ്രീ.ആർ ഗോപി , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി വി .എസ്.ബിന്ദു , ട്രൂപ്പ് ലീഡർ സുമേജ് ജോസ് , കമ്പനി ലീഡർ ആതിര എന്നിവരുടെ നേതൃത്വത്തിലാണ് മാതൃകാപരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.പിന്നീട് ശ്രീമതി സ്മിത ചന്ദ്രൻ , ശ്രീമതി.ശ്രീജ ശ്രീധരൻ , ശ്രീമതി ജിബി കുരിയാക്കോസ് , ശ്രീമതി.സിന്ധു എം. ആർ എന്നീ സ്കൗട്ട് മാസ്റ്റർമാരും ഗൈഡു ക്യാപ്റ്റന്മാരും പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് കടന്നുവന്നു.

2015 ലാണ് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്. സ്കൗട്ട് മാസ്റ്റർമാരായ ആർ.ഗോപി, ശ്രീ.സിബിൻ സി.എസ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.ലെനീജ.എം.ആർ എന്നിവരാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി സമൂഹത്തിന് ഉതകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നിരവധി ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും വിദ്യാലയത്തിനും നേതൃത്വം നൽകുന്നവർക്കും ലഭിച്ചിട്ടുണ്ട്. ഇതിനായി സർവ്വേകൾ , ശില്പശാലകൾ , സെമിനാറുകൾ, തെരുവുനാടകങ്ങൾ, നൃത്ത സംഗീത ശില്പങ്ങൾ, റാലികൾ ,പോസ്റ്റർ പ്രദർശനങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖാ വിതരണം, പൊതുസ്ഥല- ജലാശയ ശുചീകരണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ദേശീയ അവാർഡുകളായ Prime Ministers Shield , Lakshmi Majumdar Award, ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ ഏഴു വർഷം റീജിണൽ കാൻസർ അസോസിയേഷന്റെ എക്സലൻസ് അവാർഡ് , സംസ്ഥാന സർക്കാരിന്റെ സാനിറ്റേഷൻ അ വാർഡ് തുടർച്ചയായ ഏഴ് വർഷം എന്നിവ ലഭിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിന് മൂന്ന് വർഷം Chief Ministes Shield ഉം സംസ്ഥാന സർക്കാരിന്റെ സാനിറ്റേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. സ്കൗട്ട് മാസ്റ്റർ ആർ ഗോപിക്ക് കേരളത്തിലെ ഏറ്റവും മികച്ച സ്കൂട്ടുമാസ്റ്റർക്കുള്ള അവാർഡും നീണ്ട ഇരുപത്തിമൂന്ന് വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അറുപതോളം കുട്ടികൾക്ക് രാഷ്ട്രപതി പുരസ്ക്കാർ അവാർഡും ലഭിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാന ങ്ങളിൽ വച്ച് നടന്നിട്ടുള്ള നിരവധി ജാംബോരി , നാഷ്ണൽ ഇന്റഗ്രേഷൻ ക്യാബുകളിൽ പങ്കെടുത്ത്  ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഹയർസെക്കണ്ടറി സ്കൗട്ട്സ് ഗൈഡ്സ്

2014 ലാണ് വിദ്യാലയത്തിൽ  സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ പ്രവർത്തനം ആരംഭിച്ചത്. യൂണിറ്റിൽ 32 സകൗട്ടുകളും 32 ഗൈഡുകളുമാണുള്ളത്. സമൂഹത്തിന് ഉതകുന്ന മികവാർന്ന പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ അവാർഡിന് മൂന്ന് പ്രാവശ്യം അർഹത നേടിയിട്ടുണ്ട്.

കൂടാതെ ശുചിത്വ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന സർക്കാരിന്റെ സാനിറ്റേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.

2018 ആസാമിലെ ഗുവാഹാട്ടിയിൽ വച്ച് നടന്ന നാഷ്ണൽ ഇന്റഗ്രേഷൻ ക്യാബിൽ കേരളത്തെ പ്രതിനിധീകരിച്ച് വിദ്യാലയത്തിൽ നിന്നും 8 സകൗട്ടുകൾ പങ്കെടുത്ത്  എല്ലാ ഇനങ്ങളിലും A Grade നേടി ദേശീയ ശ്രദ്ധ നേടി. ആർ .ഗോപി .H WB, സിബിൻ .N.B, എന്നിവർ സ്കൗട്ട് മാസ്റ്റന്മാരും ലെനീ ജ .എം.ആർ ഗൈഡ് ക്യാപ്റ്റനുമാണ്.