എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

നമ്മുടെ ശരീരത്തിന് രോഗത്തെ തടയാനുള്ള ശേഷിയാണ് രോഗപ്രതിരോധശേഷി .രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതണ് നല്ലത്. കോവിഡ് 19 ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ ദുരിതത്തിലാണ് .ഈ വൈറസിനെതിരെ വാൿസിൻ കണ്ടുപിടിച്ചിട്ടില്ല .അതിനാൽ അതിനെ പ്രതിരോധിക്കാൻ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് പ്രധാനമാർഗ്ഗം .പ്രതിരോധ പരിചരണത്തെകുറിച്ചുള്ള ആയുർവേദത്തിൻറെ വിപുലമായ അറിവ് ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിനുള്ള കൃത്യതയുള്ള ദിനചര്യയാണ്.

കോവിഡ് 19 പോലുള്ള വൈറസുകളെ തുരത്താൻ ബാഹ്യ മുൻകരുതലുകൾ പോലെ ആന്തരിക മുൻകരുതലും ആവശ്യമാണ്. എന്നാൽ പലരും ബാഹ്യ മുൻകരുതലുകൾ മാത്രമാണ് എടുക്കുന്നത് .മാസ്ക് ധരിക്കുക സാനിറ്റൈസ ർ ഉപയോഗിക്കുക |പോലുള്ളവ. എന്നാൽ നാം അറിയാതെ തന്നെ വൈറസുകൾ ഉള്ളിൽ കടന്നാൽ അതിനെ തടയാൻ നമ്മുടെ ശരീരത്തിനാവണ്ടേ? ഇവിടെയാണ് പ്രതിരോധത്തിന്റെ പ്രസക്തി. നമ്മളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ പ്രതിരോധത്തിന് വലിയ പങ്കുണ്ട്. രോഗാണുക്കൾക്ക് നമ്മുടെ ശരീരത്തെ കീഴ്‍പ്പെട‍ുത്തണമെങ്കിൽ ആദ്യം പ്രതിരോധശേഷിയെ തോൽപ്പിച്ചതിനുശേഷമേ സാധ്യമാകുൂ.

പ്രതിരോധശേഷി വർധിപ്പിക്കാൻ ജീവകങ്ങളുടെ സാനിധ്യം അത്യാവശ്യമാണ്. ജീവകം സി , ജീവകം ബി മുതലായവ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിയുന്നത്ര കഴിക്കുക, ദിവസവും മിതമായ വ്യായാമം ചെയ്യുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ യോഗ ചെയ്യുക എന്നിങ്ങനെ പലതും നമ്മുക്ക് ചെയ്യാനാവും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു. രക്തചംക്രമണം വേഗത്തിലാക്കും. കഴിവതും സന്തോഷത്തോടെ ഇരിക്കുക .സമ്മർദ്ദം തരുന്ന സന്ദർഭങ്ങൾ മനപ്പൂർവ്വം ഒഴിവാക്കുക .ഫൈബർ അടങ്ങിയ പഴങ്ങൾ കഴിക്കുക. എല്ലാ ദുരന്തങ്ങളും അതിജീവിച്ച പോലെ ഈ മഹാമാരിയെയും ഇതുവഴി നമുക്ക് അതിജീവിക്കാനാക‍ും .

ആൻ ഈവ ഷറൈൻസ്
VIII C എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം