എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ആരോഗ്യവും വ്യക്തിശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും വ്യക്തിശുചിത്വവും

വ്യക്തികൾ സ്വയമേ പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വ്യക്തിശുചിത്വം. അവ കൃത്യമായി പാലിക്കുന്നത് വഴി പകർച്ച വ്യാധികളും മറ്റു ജീവിതശൈലി രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും .ഈ പുതുവർഷത്തിൽ ലോകമാകെ പിടിച്ചുലക്കുന്ന ഒരു മഹാമാരിയായി ഇപ്പോഴും നമ്മുടെ ലോകത്തു പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന covid 19- നെ തുരത്തുവാൻ വ്യക്തിശുചിത്വം വഴി നമ്മുക്ക് സാധിക്കുംഅതിനായി നാം ചെയ്യേണ്ടത് ഇത്ര മാത്രം. 'കൂടെക്കൂടെയും ഭക്ഷണത്തിനു മുന്നെയും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകുക -കുറഞ്ഞത് ഒരു 20 സെക്കന്റ്‌ നേരമെങ്കിലും ഇത് തുടരുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക- രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കും. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ച വ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക, രോഗ ബാധിതരിൽ നിന്നും സാമൂഹിക അകലം പാലിക്കുക, രോഗികളുടെ ശരീരസ്രവങ്ങളുമായി കഴിവതും സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ, മലമൂത്ര വിസർജനം നടത്താതിരിക്കാനും ശ്രദ്ധിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും, ആൽക്കഹോൾ അടങ്ങിയഹാൻഡ് സാനിടൈസർഉപയോഗിച്ച്കൈകൾ വൃത്തിയാക്കന്നതും കൊറോണപോലെയുളള രോഗാണുബാധകൾ സമൂഹത്തിലേക്ക് വ്യാപിക്കന്നതിൽനിന്നും ചെറുക്കും വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖം വെട്ടി വൃത്തിയക്കുക, ഉണർന്നാൽ ഉടൻ പല്ല് തെയ്ക്കുക, ദിവസവും സോപ്പിട്ട് കുളിച്ചു ശരീര ശുദ്ധി വരുത്തുക, മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്...... തുടങ്ങിയവ കഴിവതും ഉപയോഗിക്കാതിരിക്കുക, കഴിവതും വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ തന്നെ ഉണക്കുവാൻ ശ്രദ്ധിക്കുക കാരണം, അണുനാശനതിന് ഏറ്റവും ഉത്തമം സൂര്യപ്രകാശമാണ്. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക, രോഗി ഉപയോഗിച്ച വസ്തുക്കൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ മറ്റു അണുനാശകവസ്തുക്കൾ ഉപയോഗിച്ച് കഴുകുക. ഇവയൊക്കെ വ്യക്തിശുചിത്വത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ്. ഇത് കൂടാതെ ഇനി നാം ഭക്ഷണക്രമത്തിലും ചിട്ടകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഫാസ്റ്റ് ഫുഡ്‌, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പഴങ്ങളും, പച്ചക്കറികളും, പയറുവർഗ്ഗങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. മുട്ട, പാൽ തുടങ്ങിയവ ഭക്ഷണത്തിനൊപ്പം ഉൾപെടുത്തുക കാരണം, ഇവയ്ക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. പ്രഭാത ഭക്ഷണം ഒരു കാരണവശാലും മുടക്കാൻ പാടില്ല. രാത്രിയിൽ ഭക്ഷണം കുറക്കാം. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം. വ്യായാമവും മറ്റു പുറം കളികളിലും ഏർ പ്പെടുക. ഇവയൊക്കെ പാലിക്കുന്നത് കൂടാതെ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാ ണ് , 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷനും, ഫോണും ഒന്നും ഉപയോഗിക്കാതിരിക്കുക ഇരുട്ട് മുറികളിൽ സ്മാർട്ട്‌ ഫോണുകൾ ഉപയോഗിക്കാതിരിക്കുക. ഫോൺ കിടക്കുന്ന തലയിണയുടെ അടിയിൽ ഒരു കാരണവശാലും വെയ്ക്കാൻ പാടില്ല കാരണം, ഇതിനു റേഡിയേഷൻ കൂടുതൽ ആണ്. തലയ്ക്കു അടുത്ത് നിന്ന് ഫോണുകൾ കഴിവതും മാറ്റിവെയ്ക്കുക. ഇത് തലചോറിനെ സാരമായി ബാധിക്കുന്ന ഒന്നാണ്. ദിവസവും 7-8 മണിക്കൂർ വരെ ഉറങ്ങുക. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുക്ക് രാജ്യത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നത്, നാം ഓരോരുത്തരും തങ്ങളുടെ വ്യക്തിപരമായ ശുചിത്വശീലങ്ങൾ നിലനിർത്തുക എന്നതാണ്. അതുവഴി പല ആരോഗ്യപ്രശ്നങ്ങളെയും ജീവിതശൈലി രോഗങ്ങളെയും നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെ അകറ്റി നിർത്തുവാനും സാധിക്കും. ഇതുപോലെ ഓരോ രാജ്യത്തെയും ഓരോ പൗരന്മാരും തങ്ങളുടെ വ്യക്തിശുചിത്വം പാലിക്കുമെന്ന് ദൃഡപ്രതിജ്ഞ എടുക്കുകയാണെങ്കിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ നാം ഓരോരുത്തരെയും വേട്ടയാടി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പോലെ മറ്റൊരു വൈറസിനും നമ്മുടെ ലോകത്തെ പിടിച്ചുലക്കുവാൻ സാധിക്കുകയില്ല. "ഒരു നല്ല നാളെയ്ക്ക് വേണ്ടി നാം ഓരോരുത്തരും തങ്ങളുടെ വ്യക്തിശുചിത്വം നിലനിർത്തേണ്ടത് അനിവാര്യമാണ് ".....

രസ്‍ന ആർ എസ്
10 A എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം